1 GBP = 104.22
breaking news

ബ്രിട്ടനിൽ ഇന്ധന വില കുതിച്ചുയരുന്നു; ലിറ്ററിന് ഒന്നര പൗണ്ടായേക്കും; നികുതി വർധിപ്പിക്കുമെന്ന സൂചന നൽകി ചാൻസലർ ഫിലിപ്പ് ഹാമാൻഡും

ബ്രിട്ടനിൽ ഇന്ധന വില കുതിച്ചുയരുന്നു; ലിറ്ററിന് ഒന്നര പൗണ്ടായേക്കും; നികുതി വർധിപ്പിക്കുമെന്ന സൂചന നൽകി ചാൻസലർ ഫിലിപ്പ് ഹാമാൻഡും

ലണ്ടൻ: ബ്രിട്ടനിൽ ഇന്ധന വിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന സൂചന നൽകി ചാൻസലർ ഫിലിപ്പ് ഹാമാൻഡ്. അടുത്ത ബഡ്ജറ്റിൽ ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് ചാൻസലർ പറയുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ കാര്യമായ വർദ്ധനവാണ് ഇന്ധന വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി പെട്രോളിന് £1.30 ഉം ഡീസലിന് £1.34 ലുമാണ് ബ്രിട്ടനിലെ ഇപ്പോഴത്തെ നിരക്ക്. ക്രൂഡ് ഓയിലിന് ബാരലിന് ഇന്നലെ 80 ഡോളറായിരുന്നു.

അതേസമയം ചാൻസലർ ഫിലിപ്പ് ഹാമാൻഡ് ഇന്ധന നികുതി വർധിപ്പിക്കുമെന്ന് സൂചന നൽകിയത് സാധാരണക്കാർക്കും തിരിച്ചടിയാകും. 2011 ൽ ഇന്ധന നികുതി വർദ്ധനവിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇതുവരെയും ഇന്ധന വില പിടിച്ച് നിറുത്തിയിരുന്നത്. നികുതി വർദ്ധനവ് മരവിപ്പിച്ചത് കൊണ്ട് ഖജനാവിന് നഷ്ടം ഏകദേശം 46 ബില്യൺ പൗണ്ടിലധികമെന്ന് ഫിലിപ്പ് ഹാമാൻഡ് പറഞ്ഞിരുന്നു. എൻ എച്ച് എസിലേക്ക് കണ്ടെത്തേണ്ട അധിക തുകയായ 20 ബില്യൺ പൗണ്ട് ഇന്ധന നികുതി വർദ്ധിപ്പിച്ച് കണ്ടെത്താനാണ് സർക്കാർ ശ്രമം.

സർക്കാർ ഇന്ധന നികുതിയായ നിലവിലുള്ള ലിറ്ററിന് 58 പെൻസ് എന്നുള്ളത് 22 പെൻസ് കൂട്ടി എൺപതിലെത്തിക്കാണ് നീക്കം. അങ്ങനെയെങ്കിൽ ഇന്ധനവില അടുത്ത ബഡ്ജറ്റിന് ശേഷം ലിറ്ററിന് ഒന്നര പൗണ്ടിലധികമാകും. വിവിധ മോട്ടോറിംഗ് ഗ്രൂപ്പുകൾ ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടര മാസത്തിനിടക്ക് തന്നെ ഇന്ധന വില വര്ധിച്ചിട്ടുണ്ടെന്ന് ഇവർ കൂട്ടിച്ചേർക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more