ദൈവത്തിന്റെ ഭവനവും സ്വര്‍ഗത്തിന്റെ വാതിലുമാണ് ദേവാലയം ; ബ്രിസ്റ്റോള്‍ സമൂഹത്തിന്റെ ദേവാലയ നിര്‍മ്മാണത്തിന് എല്ലാ ആശംസകളും നേര്‍ന്ന് ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍..
Jan 23, 2023
ജെഗി ജോസഫ്
ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ വിശ്വാസികളെ കാണാനെത്തി. തിങ്ങിനിറഞ്ഞ ദേവാലയത്തെ അഭിസംബോധന ചെയ്ത ശേഷം വികാരി ഫാ പോള്‍ വെട്ടിക്കാട്ടിനൊപ്പം ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാനയ്ക്കിടെ വചന സന്ദേശത്തില്‍ കര്‍ത്താവിനായി ആലയം നിര്‍മ്മിക്കാനും ക്ലേശകാലത്ത് അവിടത്തോടൊപ്പം വസിക്കാനും ഉള്ളതാണ് ദേവാലയം. ബ്രിസ്റ്റോളില്‍ നിങ്ങളത് നിര്‍മ്മിക്കാന്‍ പോകുന്നു, ദൈവാനുഗ്രഹം ഉണ്ടാകും.
ദൈവത്തിന്റെ ഭവനവും സ്വര്‍ഗത്തിന്റെ വാതിലുമാണ് ദേവാലയം, മനുഷ്യനോടൊപ്പമുള്ള ദൈവത്തിന്റെ താമസ സ്ഥലം. ദൈവത്തിന് താമസ സ്ഥലം ഒരുക്കുന്നത് മഹത്വരമാണ്. വിശ്വാസി എന്ന നിലയില്‍ മറ്റ് വിശ്വാസികളുടെ ഉത്തരവാദിത്വം കൂടി സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. ധാരാളം പേര് പുതിയതായി ബ്രിസ്റ്റോളിലേക്ക് വരുന്നു. അവര്‍ക്കായി വിശ്വാസ പരിശീലനം ,വിശുദ്ധ കുർബാന ,നമ്മുടെ കുഞ്ഞുങ്ങളുടെ ആത്മീയ കാര്യങ്ങളിലുള്ള പരിശീലനം എന്നിവ ഒരുക്കാന്‍ നമുക്കൊരു സ്ഥലം വേണം. അതിനാകണം ഈ ദേവാലയവും ഈ ഇടവകയും. നമുക്ക് ഓരോരുത്തർക്കും സ്പിരിച്വല്‍ ഡ്യൂട്ടിയുണ്ടെന്നും നാം അത് പൂര്‍ത്തിയാക്കണമെന്നും ദൈവത്തിന് ശുശ്രൂഷ ചെയ്യാന്‍ ഏവര്‍ക്കും സാധിക്കട്ടെ. ദേവാലയം പണിയും പോലെ വിശ്വാസ സമൂഹത്തെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ. ഇതിന് നേതൃത്വം നല്കുന്ന ബഹുമാനപ്പെട്ട പോളച്ചനേയും കൈക്കരന്മാരേയും കമ്മിറ്റി അംഗങ്ങളേയും അദ്ദേഹം അനുമോദിച്ചു.
ബഹുമാന്യനായ ഫാ പോള്‍ വെട്ടിക്കാട്ട് ഫാ സേവ്യര്‍ഖാന്‍ അച്ചന് നന്ദി പറഞ്ഞു. തിരക്കിനിടയിലും മോശം കാലാവസ്ഥയിലും ദേവാലയത്തിലെത്തി വചന സന്ദേശം നല്കിയ ഫാദറിന് ഫാ പോള്‍ വെട്ടിക്കാട്ട് നന്ദി പറഞ്ഞു.UK യിൽ ആദ്യമായാണ് സീറോ മലബാർ സമൂഹം ഒരു ദേവാലയം നിർമ്മിക്കുന്നത്. വരുന്ന ജൂണ്‍ മാസത്തോടെ ദേവാലയ നിര്‍മ്മാണം ആരംഭിക്കാനും അടുത്ത വര്‍ഷം അതു പൂര്‍ത്തിയാക്കാനുമാണ് പ്രതീക്ഷ. ഈ സംരഭത്തില്‍ വട്ടായിലച്ചന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കും സമൂഹത്തിനും ഒപ്പമുണ്ടാകണമെന്ന് ഫാ പോള്‍ വെട്ടിക്കാട്ട് അഭ്യര്‍ത്ഥിച്ചു. വൈകീട്ട് അഞ്ചരയോടെ ദേവാലയ നിര്‍മ്മാണത്തിനുള്ള സൈറ്റിലെത്തിയ ഫാ സേവ്യര്‍ഖാന്‍ വട്ടായിലച്ചന് മരം കോച്ചുന്ന തണുപ്പിനെയും അവഗണിച്ച് നഗ്ന പാദനായി എത്തി സ്ഥലം വെഞ്ചിരിച്ചു. തുടര്‍ന്നാണ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഏത്തിയത്. തിങ്ങി നിറഞ്ഞ ദൈവാലയത്തിലുണ്ടായിരുന്ന മുഴുവന്‍ പേരേയും അനുഗ്രഹിച്ച് അവര്‍ക്കായി പ്രാര്‍ത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത് .
ഡീക്കന്‍ ജോസഫ് ഫിലിപ്പ്, സി ഗ്രേസ് മേരി, കൈക്കാരന്മാരായ സിജി സെബാസ്റ്റിയന്, മെജോ ജോയ്, ബിനു ജേക്കബ്, ഫാമിലി യൂണിറ്റ് വൈസ് ചെയര്മാന് ജോര്‍ജ് തരകന്, കമ്മിറ്റി അംഗങ്ങൾ എന്നിവര്‍ എല്ലാത്തിനും നേതൃത്വം നല്കി.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages