1 GBP = 104.30
breaking news

ബ്രിസ്റ്റോള്‍ ബ്ലാസ്‌റ്റേഴ്‌സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ; സതീഷ് ട്വിങ്കിള്‍ സഖ്യത്തിന് ഒന്നാം സ്ഥാനം ; റോബിന്‍ രാജ് പ്രിന്‍സ് റണ്ണര്‍ അപ് ; കൊച്ചുമിടുക്കന്‍ മേബിള്‍ മനോ കുര്യൻ ടൂര്‍ണമെന്റിലെ താരം

ബ്രിസ്റ്റോള്‍ ബ്ലാസ്‌റ്റേഴ്‌സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ; സതീഷ് ട്വിങ്കിള്‍ സഖ്യത്തിന് ഒന്നാം സ്ഥാനം ; റോബിന്‍ രാജ് പ്രിന്‍സ് റണ്ണര്‍ അപ് ; കൊച്ചുമിടുക്കന്‍ മേബിള്‍ മനോ കുര്യൻ ടൂര്‍ണമെന്റിലെ താരം

ജെഗി ജോസഫ്

ബ്രിസ്റ്റോള്‍ ബ്ലാസ്‌റ്റേഴ്‌സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ആവേശകരമായി. 36 ടീമുകള്‍ പങ്കെടുത്ത മത്സരം രാവിലെ 9 മുതല്‍ രാത്രി 7.30 വരെ നീണ്ടു.പോര്‍ട്‌ലാന്‍ഡ് സ്ട്രീറ്റിലെ കിങ്‌സ് ഡൗണ്‍ ലെഷര്‍ സെന്ററില്‍ വച്ചായിരുന്നു മത്സരം.ഒന്നാം സമ്മാനമായി നല്‍കിയത് 501 പൗണ്ടും ട്രോഫിയുമാണ്. യുകെയിലെ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്.ഒന്നാം സമ്മാനം ബ്രിസ്റ്റോളില്‍ നിന്നുള്ള സതീഷ് ട്വിങ്കിള്‍ സഖ്യം സ്വന്തമാക്കി. രണ്ടാം സമ്മാനം എക്‌സിസ്റ്ററില്‍ നിന്നുള്ള റോബിന്‍ രാജ് പ്രിന്‍സ് സഖ്യം നേടി.മൂന്നാം സമ്മാനം വാട്‌ഫോര്‍ഡില്‍ നിന്നുള്ള ലെവിന്‍ ജെയ്‌സന്‍ സഖ്യം സ്വന്തമാക്കി.

മികച്ച കളിക്കാരനായി മേബിൾ മനോ കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. മേബിൾ ആറു മാസമായിട്ടുള്ളൂ മസ്‌ക്കത്തില്‍ നിന്ന് യുകെയിലെത്തിയിട്ട്. സ്വാന്‍സിയില്‍ താമസിക്കുന്ന കോട്ടയം മണർകാട് സ്വദേശിയായ മനോജിന്റേയും ജൂലിയറ്റിന്റെയും മകനാണ് 13 വയസ്സു മാത്രമുള്ള ഈ മിടുക്കന്‍ ഈ പ്രായത്തിലെ മികച്ച നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഒരു യുവ താരത്തിന്റെ ഉദയമെന്നാണ് മേബിളിന്റെ പെര്‍ഫോമന്‍സിനെ വിലയിരുത്തുന്നത്. 9 മണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി വാശിയേറിയ മത്സരമാണ് അരങ്ങേറിയത്.മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ഒരുക്കിയിരുന്നു.

സമ്മാന ദാന ചടങ്ങില്‍ പ്രസിഡന്റ് ഷിജി ജോസഫ് അദ്ധ്യക്ഷനായിരുന്നു. ഫാ വര്‍ഗീസ് മാത്യു സ്വാഗതം പറഞ്ഞു.

ബ്രാഡ്‌ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സില്‍ മേയര്‍ ടോം ആദിത്യ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. അദ്ദേഹമാണ് ഒന്നാം സമ്മാനം നേടിയവര്‍ക്ക് സമ്മാനം വിതരണം ചെയ്തത്. സെക്രട്ടറി ലെയ്ജു രാഘവന്‍ ഏവർക്കുo നന്ദി പറഞ്ഞു.

ടെനി ആന്റണി, ടില്‍ബിന്‍, വിമല്‍, എല്‍ദോസ്, പ്രമോദ് പിള്ള, അരുണ്‍ ടോം, ബിജു, റിജോ, ഷിനു, മഹേഷ്, ഷബീര്‍,അജോ ,ലാലു,ജോസഫ്, മാത്യു ബോബി എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത ഇൻഫിനിറ്റി മോർട്ട്ഗേജിനു പുറമേ ക്രിയേറ്റിവ് ഓണ്‍ലൈന്‍ ട്യൂഷന്‍, സല്‍ക്കാര കാഷ്വല്‍ ഡൈനിങ്, ഗ്ലോബല്‍ ഫുഡ് മാര്‍ട്ട്, ഷിബു ഫിഷ് ആന്‍ഡ് മീറ്റ് എന്നിവരായിരുന്നു മറ്റ് സമ്മാനങ്ങളുടെ സ്‌പോണ്‍സേഴ്‌സ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more