1 GBP = 104.21
breaking news

ബ്രെക്സിറ്റ്‌ ചർച്ചകളിൽ ശുഭാപ്തി വിശ്വാസമില്ലെന്ന് ജങ്കാർ; ബ്രിട്ടൻ നോ ഡീൽ ബ്രെക്സിറ്റിലേക്കോ???

ബ്രെക്സിറ്റ്‌ ചർച്ചകളിൽ ശുഭാപ്തി വിശ്വാസമില്ലെന്ന് ജങ്കാർ; ബ്രിട്ടൻ നോ ഡീൽ ബ്രെക്സിറ്റിലേക്കോ???

ബ്രെസ്സൽസ്: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകുന്നതിന് 35 ദിവസങ്ങൾ മാത്രം ശേഷിക്കവേ, കരാറുകളിൽ ഒന്നും ധാരണയാകാതെ ഇതുപക്ഷവും. ബുധനാഴ്ച്ച രാത്രി പ്രധാനമന്ത്രി തെരേസാ മേയും യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് ജീൻ ക്ലൗഡ് ജങ്കാറും നടത്തിയ ചർച്ചകൾക്കൊടുവിലാണ്, ബ്രെക്സിറ്റ്‌ ചർച്ചകളിൽ ശുഭാപ്തി വിശ്വാസമില്ലെന്നറിയിച്ചത്. നോ ഡീൽ ബ്രെക്സിറ്റ്‌ ഇരുപക്ഷത്തിനും ഗുണകരമാകില്ലെന്നും ജങ്കാർ അഭിപ്രായപ്പെട്ടു.

ഐറിഷ് ബാക്ക് സ്റ്റോപ്പ് വിഷയത്തിലാണ് പ്രധാനമായും ഇരുപക്ഷത്തും ആശങ്കയുള്ളത്. ഈ മാസം അവസാനത്തോടെ വീണ്ടും മേയും ജങ്കാറും ചർച്ചകൾ നടത്തും. നേരത്തെ നേരത്തെ യൂറോപ്യൻ യൂണിയൻ മൈക്കിൾ ബാർണിയരും ബ്രെക്സിറ്റ്‌ സെക്രട്ടറി സ്റ്റീഫൻ ബാർക്ലെയും അറ്റോർണി ജനറലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചകളും ഫലം കണ്ടില്ല. അതേസമയം ഇതുപക്ഷത്തേയും നിലപാടുകൾ വിരൽ ചൂണ്ടുന്നത് ബ്രിട്ടൻ നോ ബ്രെക്സിറ്റ്‌ ഡീലിലേക്ക് നീങ്ങുന്നുവെന്നാണ്.

നോ ബ്രെക്സിറ്റ്‌ ഡീലിന് തടയിടാൻ ബ്രിട്ടനിൽ ഒരുങ്ങിയ എം പിമാരുടെ സ്വതന്ത്ര ഗ്രൂപ്പിന് പിന്തുണ വര്ധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇരു പാർട്ടികളിൽ നിന്നുമായി ഒരു ഡസനോളം എം പിമാർ രാജി വച്ച് സ്വതന്ത്ര ഗ്രൂപ്പിൽ ചേർന്നിരുന്നു. ഇനിയും മുപ്പതോളം എംപിമാർ ഇതിനായി തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more