1 GBP = 104.21
breaking news

ബ്രസീലിൽ ഒറ്റദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നു

ബ്രസീലിൽ ഒറ്റദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം 90,000 കടന്നു

റയോ ജനീറോ: കോവിഡിന്‍റെ രണ്ടാം വരവിൽ ഇന്ത്യയെ കടന്ന്​ അതിവേഗം ലോകത്തെ രണ്ടാം സ്​ഥാനം തിരിച്ചുപിടിച്ച ബ്രസീലിൽ ഒറ്റനാളിൽ കോവിഡ്​ രോഗികളുടെ എണ്ണം 90,303 ആയി. സമീപ കാല കണക്കുകളിലെ ഏറ്റവും ഉയർന്ന എണ്ണമാണ്​ ബ്രസീലിനെ വീണ്ടും മുൾമുനയിലാക്കി ബുധനാഴ്ച റി​പ്പോർട്ട്​ ചെയ്​തത്​. 2,648 പേർ മരിക്കുകയും ചെയ്​തിട്ടുണ്ട്​. ഇതോടെ, കോവിഡ്​ ബാധിച്ച്​ മരണ സംഖ്യ 282,000 ആയി. യു.എസ്​ മാത്രമാണ്​ ഇരു കണക്കുകളിലും ബ്രസീലിന്​ മുന്നിലുള്ളത്​. കഴിഞ്ഞ ദിവസം ​ബ്രസീലിൽ 2,841 കോവിഡ്​ മരണം റിപ്പോർട്ട്​ ചെയ്​തിരുന്നു.

കോവിഡ്​ ഇന്ത്യയുൾപെടെ രാജ്യങ്ങളിൽ വീണ്ടും ശക്​തിയാർജിക്കുന്നുണ്ടെങ്കിലും ബ്രസീലിന്‍റെ കുതിപ്പ്​ പ്രസിഡന്‍റ്​ ജെയ്​ ബൊൾസനാരോയെയും ഭരണകക്ഷിയെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്​. വിഷയം പരിഗണിക്കാൻ അടുത്തിടെ പുതിയ ആരോഗ്യ മന്ത്രിയായി ഡോ. മാഴ്​സലോ ക്വിറോഗക്ക്​ രാജ്യം ചുമതല നൽകിയിരുന്നു. 

രാജ്യത്ത്​ കോവിഡുമായി ബന്ധപ്പെട്ട്​ പ്രസിഡന്‍റിനെതിരെ ജനവികാരം ശക്​തമാണ്​. ബൊൾസനാരോ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ സമരം കൂടുതൽ ശക്​തിയാർജിച്ചിട്ടുണ്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more