1 GBP = 104.17
breaking news

കേരളാ വള്ളംകളിയും കാര്‍ണിവലും: മലയാളി ബിസ്സിനസ്സുകള്‍ക്ക് പ്രത്യേക പരിഗണന

കേരളാ വള്ളംകളിയും കാര്‍ണിവലും: മലയാളി ബിസ്സിനസ്സുകള്‍ക്ക് പ്രത്യേക പരിഗണന

ബാല സജീവ് കുമാര്‍, യുക്മ പി .ആര്‍ . ഒ

യുക്മയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 29ന് സംഘടിപ്പിക്കുന്ന കേരളാ വള്ളംകളിയോടും കാര്‍ണിവലിനോടുമനുബന്ധിച്ച് മലയാളി ബിസ്സിനസ്സുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. കേരളാ ടൂറിസത്തിന്റെ പിന്തുണയോടെ നടത്തുന്ന സംരംഭം എന്ന നിലയില്‍ കേരളത്തിന്റെ ടൂറിസം മേഖലയിലെ വികസനത്തിന് സഹായകരമായ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുന്ന യു.കെ മലയാളികളുടെ സ്ഥാപനങ്ങള്‍ക്കാണ് ഈ പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന കാര്‍ണിവലില്‍ സ്റ്റാളുകളും മറ്റും സജ്ജീകരിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം, സാംസ്‌ക്കാരികം, പ്രവാസികാര്യം എന്നീ വകുപ്പുകളുടെ സജീവമായ സഹകരണം ഈ പരിപാടിയോട് അനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. യൂറോപ്പില്‍ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന വള്ളംകളി മത്സരത്തിനൊപ്പം തന്നെ അന്നേ ദിവസം കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്റ്റേജ് പ്രോഗ്രാമുകളും അരങ്ങേറും. കൂടാതെ കേരളീയ ഭക്ഷണം ലഭ്യമാകുന്ന സ്റ്റാളുകളും കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകം വിളിച്ചോതുന്ന വിപുലമായ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഇതിനു പുറമെയാണ് ടൂറിസം മേഖലയുടെ വികസനത്തിന് ആവശ്യമായ പിന്തുണ നല്‍കുന്നതിനായി മലയാളി ബിസ്സിനസുകള്‍ക്കും അവസരം ഒരുക്കുന്നത്.

സാധാരണ ഇത്തരം പരിപാടികളില്‍ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്ന ബിസ്സിനസ്സ് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് സ്റ്റാളുകളും മറ്റും ഒരുക്കുന്നതിന് അവസരം ലഭ്യമാകുന്നത്. എന്നാല്‍ യുക്മ ഒരു ജനകീയ സംഘടന എന്ന നിലയിലും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പിന്തുണയോടെ നടത്തുന്ന പരിപാടിയായതിനാലും ഇതുമായി സഹകരിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മലയാളികളുടേയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് സ്വാഗതസംഘം ഈ തീരുമാനമെടുത്തത്. ട്രാവല്‍ ഏജന്‍സികള്‍, ടൂറിസം പാക്കേജ്, ആയുര്‍വേദ സെന്ററുകള്‍, റസ്റ്റോറന്റുകള്‍, കേരളാ ഫുഡ്-സ്‌പൈസസ് ഷോപ്പുകള്‍ എന്നീ മേഖലകളിലുള്ള യു.കെയിലെ ചെറുകിട ബിസ്സിനസ്സുകള്‍ക്കാണ് പ്രത്യേക പരിഗണന നല്‍കുന്നതിന് തീരുമാനമെടുത്തിട്ടുള്ളത്. പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തില്‍ സ്റ്റാളുകള്‍ നല്‍കുന്നതിനൊപ്പം തന്നെ ഇവന്റ് വെബ്‌സൈറ്റിലും ഈ ബിസ്സിനസ്സ് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നതായിരിക്കും. എക്‌സിബിഷന്റെ ചുമതല വഹിക്കുന്ന ടിറ്റോ തോമസ്: 07723956930, ഡിക്‌സ് ജോര്‍ജ് : 07403312250 എന്നിവരെയാണ് ഇതിനായി ബന്ധപ്പെടേണ്ടത്.

പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ്: 07885467034, സ്‌പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181, ടീം രജിസ്‌ട്രേഷന്; ജയകുമാര്‍ നായര്‍: 07403223066 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more