1 GBP = 104.17
breaking news

ഏർഡിങ്ങ്ടൺ മലയാളി സമൂഹത്തിന് അഭിമാനമായി നവനേതൃത്ത്വം

ഏർഡിങ്ങ്ടൺ  മലയാളി സമൂഹത്തിന് അഭിമാനമായി നവനേതൃത്ത്വം

ജോർജ്ജ് മാത്യു, പിആർഒ, ബി എം എ

ഏർഡിങ്ങ്ടൺ മലയാളീ അസോസിയേഷനെ (2020-22) നയിക്കാനുള്ള ഭരണസമിതിയെ സൂം പൊതുയോഗത്തിലൂടെ തെരെഞ്ഞെടുത്തു. .പരിചയസമ്പന്നരും ,സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുമായ വിപുലമായ കമ്മിറ്റിയാണ്‌ നിലവിൽ വന്നത്‌ .യോഗത്തിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് എബി നെടുവാമ്പുഴ വരുംകാല പ്രവര്ത്തനങ്ങൾ വിശദീകരിക്കുകയും എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്‌തു .

ജെറി സിറിയക്കിൻറെ നേതൃത്തിലുള്ള മുൻ കമ്മിറ്റിക്ക് യോഗം നന്ദി രേഖപ്പെടുത്തി. ഇ എം എ കുടുംബത്തിൽനിന്ന് വേർപിരിഞ്ഞു പോയ മേരി ഇഗ്‌നേഷ്യസീനും ജെയ്‌സമ്മ ടോമിക്കും ആദരാഞ്ജലികൾ  അര്പ്പിച്ചു ജോർജ്‌ മാത്യു അനുസ്മരണപ്രഭാഷണം നടത്തി..സെക്രട്ടറി സുവി കുരുവിള പ്രവർത്തന റിപ്പോർട്ടും ,ട്രഷറർ റോണി ഈസി  ഫൈനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. .ആനി കുര്യൻ സ്വാഗതവും ഷിബു തോമസ് നന്ദിയും പറഞ്ഞു .

ഭാരവാഹികൾ 
എബി നെടുവാമ്പുഴ -ചെയർമാൻ 
ആനി കുര്യൻ  -വൈസ് ചെയർമാൻ 
സെക്രട്ടറി       -സുവി കുരുവിള 
ഹീനോ എബ്രഹാം -ജോയിന്റ് സെക്രട്ടറി 
റോണി ഈസി -ട്രീഷറർ 
ഷിബു തോമസ് -ജോയിന്റ് ട്രീഷറർ 
ബിജി അശോകൻ -കൾച്ചറൽ കോഓർഡിനേറ്റർ 
ബൈജു കുര്യാക്കോസ് .-ഏരിയ കോഓർഡിനേറ്റർ (പെറി കോമൺ )
ജോയി വട്ടക്കാര -ഏരിയ കോഓർഡിനേറ്റർ (സെൻട്രൽ )
ജോർജ് മാത്യു    -ഏരിയ കോഓർഡിനേറ്റർ (കിങ്‌സ്‌ബറി )
യുക്മ പ്രതിനിധികളായി ആനി കുര്യൻ ,ജോർജ്‌ മാത്യു ,ബൈജു കുര്യാക്കോസ് എന്നിവരെയും യോഗം തെരെഞ്ഞടുത്തു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more