1 GBP = 104.30
breaking news

ഒാർത്തഡോക്​സ്​ സഭ മെത്രാപ്പൊലീത്ത തോമസ് മാർ​ അത്ത​നാസിയോസ് ​കാലം ചെയ്തു; അപകട മരണം സംഭവിച്ചത് ട്രെയിൻ യാത്രക്കിടെ

ഒാർത്തഡോക്​സ്​ സഭ മെത്രാപ്പൊലീത്ത തോമസ് മാർ​ അത്ത​നാസിയോസ് ​കാലം ചെയ്തു; അപകട മരണം സംഭവിച്ചത് ട്രെയിൻ യാത്രക്കിടെ

കൊച്ചി: ഒാർത്തഡോക്​സ്​ സഭാ മെത്രോപ്പൊലീത്ത തോമസ് മാർ​ അത്തനാസിയോസ്​(80) ട്രെയിൻ അപകടത്തിൽ മരിച്ചു. ഒാർത്തഡോക്​സ്​ സഭ ചെങ്ങന്നൂർ ഭദ്രാസനാധിപനാണ്​. എറണാകുളം നോർത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപത്തുവച്ചാണു അപകടം.

എറണാകുളം സൗത്ത്​ സ്​റ്റേഷനിൽ ഇറങ്ങാനായി നിൽക്കു​േമ്പാൾ വാതിൽ അടഞ്ഞ്​ പുറത്തേക്ക്​ തെറിക്കുകയാണെന്നാണ്​ സൂചന. രാവിലെ ആറുമണിയോടെയാണ്​ സംഭവം. ഗുജറാത്തിൽ നിന്ന്​ മടങ്ങും വഴിയാണ്​ അപകടമുണ്ടായത്​. എന്നാൽ, അപകടത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല. മൃതദേഹം ചെങ്ങന്നൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

ഒാര്‍ത്തഡോക്സ് സഭയുടെ മുതിര്‍ന്ന മെത്രാപ്പൊലീത്തയാണ് തോമസ് മാര്‍ അത്തനാസിയോസ്. വിദ്യാഭ്യാസ മേഖലയായിരുന്നു മുഖ്യ പ്രവർത്തി മണ്ഡലം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more