1 GBP = 104.22
breaking news

ബോൾട്ടണിലെ ബിന്ദു അജയകുമാറിന്റെ മാതാവ് നിര്യാതയായി…. 

ബോൾട്ടണിലെ ബിന്ദു അജയകുമാറിന്റെ മാതാവ് നിര്യാതയായി…. 

യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ചാരിറ്റി കോർഡിനേറ്റർ ഡോ. അജയകുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പ്രിയ മാതാവ്‌ ആനന്ദഭായി പീതാംബരൻ (73) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ വെച്ച് നിര്യാതയായി. കരുനാഗപ്പള്ളി കുലശേഖരപുരം പാവട്ടേരിൽ പരേതനായ പീതാംബരന്റെ ഭാര്യയാണ്. അമ്മയ്‌ക്ക് സുഖമില്ല എന്നറിഞ്ഞ് ബിന്ദു നാട്ടിൽ എത്തിയിരുന്നു. ബിന്ദുവിന്റെ സഹോദരൻ ബൈജു. കൊച്ചുമക്കൾ അബി അജയകുമാർ (സെക്രട്ടറി, ബോൾട്ടൺ മലയാളി അസ്സോസ്സിയേഷൻ), ആവണി അജയകുമാർ.

ബിന്ദു അജയകുമാറിന്റെ അമ്മയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, പി.ആർ.ഒ. അലക്‌സ് വർഗ്ഗീസ്സ്, ദേശീയ സമിതി അംഗം അഡ്വ. ജാക്സൺ തോമസ്‌, റീജിയണൽ പ്രസിഡൻറ് ബിജു പീറ്റർ, ബോൾട്ടൺ മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറ് അനിയൻകുഞ്ഞ് സഖറിയ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്‌മാവിന് നിത്യശാന്തി നേരുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more