1 GBP = 104.17
breaking news

സ്റ്റാഫോർഡ് ഷെയർ മലയാളി ബിജു സ്റ്റീഫൻ ഹൃദയാഘാതം മൂലം നിര്യാതനായി…

സ്റ്റാഫോർഡ് ഷെയർ മലയാളി ബിജു സ്റ്റീഫൻ ഹൃദയാഘാതം മൂലം നിര്യാതനായി…

സ്റ്റാഫോർഡിൽ പുതിയതായി നാട്ടിൽ നിന്നും കുടിയേറിയ ശ്രീ.ബിജു സ്റ്റീഫൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഫെബ്രുവരി ആദ്യവാരമാണ് പരേതനും കുടുംബവും നാട്ടിൽ നിന്നും യു കെയിലേക്ക് കുടിയേറിയത്. റാന്നി ഐത്തല നീരേറ്റു കാവിൽ മേലേകൂറ്റ് കുടുംബാംഗവും, റാന്നി ഐത്തല സെൻ്റ് കുര്യാക്കോസ് ക്നാനായ യാക്കോബായ  ഇടവകാംഗവും ആണ് പരേതൻ. മേലേ കൂറ്റ് പരേതനായ എം.എം സ്റ്റീഫൻ്റെയും ശ്രീമതി മേരിക്കുട്ടി സ്റ്റീഫൻ്റെയും മകനാണ് ശ്രി.ബിജു സ്റ്റീഫൻ.
സ്റ്റാഫോർഡിൽ സീനിയർ കെയറായി ജോലി ചെയ്യുന്ന ബിനു കുര്യനാണ് ഭാര്യ. മക്കൾ ബിന്നി ബിജു, ബിയ ബിജു.

ഫെബ്രുവരിയിൽ 18 വയസ് തികയുന്നതിനു മുമ്പ് മകൻ ബിന്നി ബിജുവിനെ യുകെയിൽ എത്തിക്കുക എന്ന തൻ്റെ സ്വപ്‌നം ഭംഗിയായി നിറവേറ്റിയ ശേഷമാണ് ബിജു ഈ ലോകത്തോട് വിട പറഞ്ഞത്.

ശ്വാസതടസ്സത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾ ശേഷം കണ്ടത്തുകയും ചെയ്തിരുന്നു. തുടർ ചികിത്സയ്ക്ക് വിധേയനാകാൻ ഇരിക്കെയാണ് അപ്രതീക്ഷിതമായി ബിജു ലോകത്തോട് വിട പറഞ്ഞത്.ബിജു സ്റ്റീഫൻ്റെ  സംസ്കാരം നാട്ടിൽ നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.

ബിജുവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ്, യുക്മ ന്യൂസ് അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ, മിഡ്ലാൻഡ്സ്  റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ, കെ.സി.എ സ്റ്റഫോർഡ് ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം, വേർപാടിൽ ദു:ഖിക്കുന്ന   കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more