1 GBP = 104.17
breaking news

യുക്മ നഴ്സസ് ഫോറം ജോയിൻ്റ് സെക്രട്ടറി ബിജു മൈക്കിളിൻ്റെ ഭാര്യാപിതാവ് വി.വി. ഫ്രാൻസീസ് (79) നിര്യാതനായി….

യുക്മ നഴ്സസ് ഫോറം ജോയിൻ്റ് സെക്രട്ടറി ബിജു മൈക്കിളിൻ്റെ ഭാര്യാപിതാവ്  വി.വി. ഫ്രാൻസീസ് (79) നിര്യാതനായി….

പ്രെസ്റ്റൺ:-  യുക്മ നഴ്സസ് ഫോറം നാഷണൽ ജോയിൻറ് സെക്രട്ടറി ബിജു മൈക്കിളിൻ്റെ ഭാര്യ പിതാവ് പാലാ കുറിച്ചിത്താനം വടക്കേടത്ത് വി.വി. ഫ്രാൻസീസ് (79) ഇന്ന് രാവിലെ 7.50 ന് നിര്യാതനായി. ഹൃദയം സംബന്ധമായ അസുഖത്തെ തുടർന്ന് കാരിത്താസ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  ഭാര്യ മുളക്കുളം പെരിയപ്പുറം പരേതയായ ചിന്നമ്മ ഫ്രാൻസീസ്. മക്കൾ  ബീന ഫ്രാൻസീസ്, സജി ഫ്രാൻസീസ്, ഷൈനി ഫ്രാൻസീസ് (യുകെ), സ്കറിയ ഫ്രാൻസീസ്. മരുമക്കൾ ബെസി സജി, ബിജു മൈക്കിൾ, കുറുമണ്ണ് (യുകെ), സുനി സ്കറിയ (ഏറ്റുമാനൂർ)

സംസ്കാര ശുശ്രൂഷകൾ ഇന്ന് (വെള്ളി) വൈകുന്നേരം 5 PM ന് ഭവനത്തിൽ നിന്നും  ആരംഭിച്ച് കുറിച്ചിത്താനം സെൻ്റ്. തോമസ് പള്ളിയിൽ നടക്കും.

പരേതൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ,  യുക്മ നഴ്സസ് ഫോറത്തിൻ്റെ ചുമതലയുള്ള നാഷണൽ ജോയിൻറ് സെക്രട്ടറി സാജൻ സത്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്,  യുക്മ ലണ്ടൻ കോർഡിനേറ്റർ എബ്രഹാം പൊന്നുംപുരയിടം, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ, നഴ്സസ് ഫോറം പ്രസിഡൻറ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോൾ ചാക്കോ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more