1 GBP = 104.33
breaking news

യു കെ മലയാളികളുടെ പിതാവ് വി.ജെ. ജോൺ നിര്യാതനായി…

യു കെ മലയാളികളുടെ പിതാവ് വി.ജെ. ജോൺ നിര്യാതനായി…
റോച്ച്ഡെയൽ:- റോച്ച്ഡെയൽ ഇൻഡ്യൻ മലയാളി അസോസിയേഷൻ ഭാരവാഹിയായ ബിജോയ് ജോണിൻ്റെ പിതാവ് കൂത്താട്ടുകുളം കാരമല വണ്ടൻപറ പുത്തൻപുരയിൽ വി. ജെ. ജോൺ 70(ഗവ. കോൺട്രാക്ടർ) ഇന്ന നാട്ടിൽ നിര്യാതനായി. ഭാര്യ മേരി ജോൺ. മക്കൾ ബിജോയ് ജോൺ, ബിജിലി ജോൺ. മരുമക്കൾ മേബിൾ ബിജോയ്, എബി ചെറിയാൻ. മക്കൾ രണ്ടു പേരും റോച്ച്ഡെയിലിലാണ് താമസം.
കൊറോണ വൈറസ് വ്യാപനത്താൽ പിതാവിൻ്റെ നിര്യാണത്തെ തുടർന്ന് ബിജോയിക്കും സഹോദരി ബിജിലിക്കും കുടുംബാംഗങ്ങൾക്കും പിതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാട്ടിൽ പോകാൻ കഴിയാത്തത് അവർക്ക് കൂടുതൽ ദു:ഖത്തിനിടയാക്കിയിരിക്കുകയാണ്.
സംസ്കാര ശുശ്രൂഷകൾ നാളെ ശനിയാഴ്ച (2/5/20)  12 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് കാരമല സെൻ്റ്. പീറ്റേഴ്സ് & സെൻ്റ്.പോൾസ് യാക്കോബായ ദേവാലയത്തിൽ നടക്കുന്നതാണ്.
ബിജോയിയുടെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, റീജിയണൽ പ്രസിഡൻ്റ്  ജാക്സൺ തോമസ്, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, റോച്ച്ഡെയിൽ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ
അനുശോചനം രേഖപ്പെടുത്തി. പിതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more