1 GBP = 104.13
breaking news

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് മറന്ന് ജോ ബൈഡന്‍

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പേര് മറന്ന് ജോ ബൈഡന്‍

വാഷിങ്ടൺ: രാഷ്ട്രതലവൻമാർ തമ്മിൽ പൊതുവേ നല്ല സൗഹൃദമായിരിക്കും. ഇനി സൗഹൃദമല്ല ശത്രുതയാണെങ്കിലും പരസ്പരം പേരെന്താണ് എന്ന് ചോദിക്കേണ്ട ആവശ്യം ഉണ്ടാകില്ല. പക്ഷേ കഴിഞ്ഞ ദിവസം ഉണ്ടായത് രസകരമായ ഒരു സംഭവമാണ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ പേര് മറന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പറ്റിയ അബദ്ധം കൗതുകമായി.

ദാറ്റ് ഫെലോ ഫ്രം ഡൗൺ അണ്ടർ എന്നാണ് മോറിസണെ ബൈഡൻ വിശേഷിപ്പിച്ചത്. ബ്രിട്ടനും, അമേരിക്കയും, ഓസ്ട്രേലിയയും തമ്മിലുള്ള ഒരു ത്രിരാഷ്ട്ര കരാർ പ്രഖ്യാപന ചടങ്ങിലാണ് സംഭവം. ചടങ്ങിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് പേരെടുത്ത് നന്ദി പറഞ്ഞ ബൈഡൻ പക്ഷേ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ പേര് മാത്രം ഓർത്തെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടി.

തംപ്സ് അപ്പ് ആംഗ്യം കാണിച്ചാണ് മോറിസൺ പ്രതികരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more