1 GBP = 104.33
breaking news

100 കോടി കടന്ന് ഭീഷ്മപർവം; കൊവിഡിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാള ചിത്രം

100 കോടി കടന്ന് ഭീഷ്മപർവം; കൊവിഡിനു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാള ചിത്രം

മമ്മൂട്ടി നായകനായി അമൽ നീരദ് അണിയിച്ചൊരുക്കിയ ‘ഭീഷ്മ പർവം’ എന്ന ചിത്രം 100 കോടി ക്ലബിൽ. വേൾഡ് വൈഡ് തിയേർ കളക്ഷൻ, സാറ്റലൈറ്റ്, ഡിജിറ്റൽ റൈറ്റ് തുടങ്ങിയവകളിൽ നിന്നൊക്കെ ആകെ 115 കോടിയാണ് ഭീഷ്മ പർവം നേടിയിരിക്കുന്നത്. കൊവിഡിനു ശേഷം തീയറ്ററുകൾ തുറന്നതിനു പിന്നാലെ ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് ഭീഷ്മ പർവം. ഏപ്രിൽ 1ന് ചിത്രം ഹോട്ട്‌സ്റ്റാറിലൂടെ ഒടിടി പ്രേക്ഷകരിലേക്കെത്തും.

അമൽ നീരദിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം നിറഞ്ഞ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ റിലീസ് മാർച്ച് 3ന് ആയിരുന്നു. ചിത്രത്തിൽ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, കെപിഎസി ലളിത, നെടുമുടി വേണു തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

തങ്ങളെയാകെ നിയന്ത്രിക്കുന്ന ഒരു ഗ്യാങ്സ്റ്റർക്കെതിരെ പടയൊരുക്കം നടത്തുന്ന ഒരു കുടുംബത്തിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. മികച്ച വിഷ്വലുകളും തകർപ്പൻ സ്റ്റണ്ട് സീനുകളും അതിലും മികച്ച ഡയലോഗുകളും കൊണ്ട് ശ്രദ്ധേയമാണ് ഭീഷ്മ പർവം.

അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് വിവേക് ഹർഷൻ, സംഗീതം സുഷിൻ ശ്യാം. അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കർ, അഡീഷണൽ ഡയലോഗ്‍സ് ആർജെ മുരുകൻ, വരികൾ റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ബാബു, ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈൻ തപസ് നായക്, സ്റ്റണ്ട് ഡയറക്ടർ സുപ്രീം സുന്ദർ, അസോസിയേറ്റ് ഡയറക്ടർ ലിനു ആൻറണി. ഡിസൈൻ ഓൾഡ് മങ്ക്സ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more