1 GBP = 104.22
breaking news

മാർച്ച്​ 26ന്​ ഭാരത്​ ബന്ദ്​; ആഹ്വാനവുമായി കർഷക സംഘടനകൾ

മാർച്ച്​ 26ന്​ ഭാരത്​ ബന്ദ്​; ആഹ്വാനവുമായി കർഷക സംഘടനകൾ

ന്യൂഡൽഹി: വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറാകാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്​ കർഷക സംഘടനകൾ ഭാരത്​ ബന്ദിനൊരുങ്ങുന്നു. മാർച്ച്​ 26ന്​ ബന്ദ്​ നടത്തുമെന്ന്​ കർഷക സംഘടനകൾ അറിയിച്ചു. കർഷക സമരം നാല്​ മാസം പിന്നിട്ട പശ്​ചാത്തലത്തിലാണ്​ കൂടുതൽ ശക്​തമായ സമരവുമായി സംഘടനകൾ രംഗത്തെത്തുന്നത്​​.

മാർച്ച്​ 15ന്​ ഇന്ധനവില വർധനക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന്​ കർഷക സംഘടനകൾ അറിയിച്ചു. ചില വ്യാപാര സംഘടനകൾ പ്രതിഷേധത്തിന്​ പിന്തുണയറിയിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇനിയും ട്രാക്​ടർ റാലി നടത്തുമെന്നും കർഷക സംഘടനകൾ അറിയിച്ചു. ഒരു ലക്ഷം ട്രാക്​ടറുകൾ അണിനിരത്തി പാർലമെന്‍റിലേക്ക്​ റാലി നടത്താൻ മടിക്കില്ലെന്ന്​ കർഷക സംഘടന നേതാവ്​ രാകേഷ്​ ടികായത്ത്​ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്​ ഡൽഹിയുടെ അതിർത്തികളിൽ നടക്കുന്ന ഐതിഹാസികമായ കർഷക സമരം 100 ദിവസം പിന്നിട്ടത്​. ​േകന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധത്തിന്​ രാജ്യവ്യാപക പിന്തുണയാണ്​ ലഭിക്കുന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more