1 GBP = 104.29
breaking news

മരണത്തിലും ഒന്നിച്ച് മാതാപിതാക്കൻമാർ; ബോൾട്ടണിലെ ബീന ബിനോയിക്കും സഹോദരങ്ങൾക്കും ഇരട്ട ദുഃഖത്തിൻ്റെ ദിവസം…

മരണത്തിലും ഒന്നിച്ച് മാതാപിതാക്കൻമാർ; ബോൾട്ടണിലെ ബീന ബിനോയിക്കും സഹോദരങ്ങൾക്കും ഇരട്ട ദുഃഖത്തിൻ്റെ ദിവസം…

ബോൾട്ടണിലെ ബീന ബിനോയിയുടെ മാതാപിതാക്കൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു.    ബോൾട്ടണിലെ ബീന ബിനോയിയുടെ മാതാപിതാക്കൾ വള്ളംകുളം ഊരാക്കമണ്ണിൽ മലയിൽ റിട്ടയേർഡ് പിഡബ്ള്യൂഡി സൂപ്രണ്ട് ചെറിയാൻ എബ്രഹാം (കുഞ്ഞപ്പൻ-86), ഭാര്യ മറിയക്കുട്ടി ചെറിയാൻ (81) എന്നിവരാണ് ഇന്നലെ (ബുധൻ) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. മാതാവ് മറിയക്കുട്ടി തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ രാവിലെ 6.45 ന് മരിച്ചതിനെ തുടർന്ന് മൃതദേഹം മോർച്ചറിയിൽ വെച്ചശേഷം കുടുംബാംഗങ്ങളോടൊപ്പം വീട്ടിലെത്തിയ പിതാവ് ചെറിയാൻ ഉച്ചയ്ക്ക് 12 മണിയോടെ മരിക്കുകയായിരുന്നു. 

അമ്മയുടെ അസുഖവിവരമറിഞ്ഞ് ബീന ഒരാഴ്ച മുൻപ് നാട്ടിൽ എത്തിയിരുന്നു.    മരണവിവരമറിഞ്ഞ് ബീനയുടെ ഭർത്താവ് ചെങ്ങളം ചിറപ്പറമ്പിൽ ബിനോയ് നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇരുവരുടേയും സംസ്കാരം നാളെ (വെള്ളി) വൈകുന്നേരം 4 ന് ഇരവിപേരൂർ സെൻറ് മേരീസ് ക്നാനായ പള്ളിയിൽ നടക്കും. മറ്റ് മക്കൾ ബിനി, ബിജി, ബിന്ദു. മറ്റ് മരുമക്കൾ വാകത്താനം വെച്ചൂപറമ്പിൽ പുന്നൂസ് കുര്യൻ, വാകത്താനം മരങ്ങാട്ട് സണ്ണി തോമസ്, റാന്നി കടയ്ക്കേത്ത് ഗീത.

മാതാപിതാക്കൻമാരുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജാേ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ജാക്സൻ തോമസ്, സെക്രട്ടറി സുരേഷ് നായർ,   തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതരുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more