1 GBP = 104.29
breaking news

ബാര്‍സലോണ ഭീകരാക്രമണം: രക്ഷപെട്ട ഭീകരരനെ വെടിവെച്ച് കൊന്നു

ബാര്‍സലോണ ഭീകരാക്രമണം: രക്ഷപെട്ട ഭീകരരനെ വെടിവെച്ച് കൊന്നു

സ്‌പെയിനിലെ ലാ റാംബ്ലാസിലുണ്ടായ ഭീകരാക്രമണത്തിലെ പ്രധാന പ്രതിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. വിനോദസഞ്ചാരികള്‍ക്ക് ഇടയിലേക്ക് വാനോടിച്ച് കയറ്റി 15 പേരെ കൊലപ്പെടുത്തിയ യൂനുസ് അബു യാക്കൂബ് എന്ന ഇരുപത്തിരണ്ട് കാരനെയാണ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാളായിരുന്നു വാനോടിച്ചിരുന്നത്.

ബാര്‍സലോണയില്‍ നിന്ന് 40 കിലോമീറ്റര്‍ മാറിയായിരുന്നു സംഭവം നടന്നത്. ഇയാള്‍ സ്‌പെയിനില്‍ നിന്ന് ഫ്രാന്‍സിലേക്ക് കടന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭീകരാക്രമണം നടപ്പിലാക്കാന്‍ എത്തിയ 12 അംഗ സംഘത്തില്‍ നിന്ന് ഇയാള്‍ മാത്രമാണ് രക്ഷപെട്ടിരിക്കുന്നത്. ബാക്കിയുള്ളവര്‍ വെടിയേറ്റും ബോംബ്‌സ്‌ഫോടനത്തിലും കൊല്ലപ്പെട്ടിരുന്നു. അക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.

മൊറോക്കന്‍ വംശജനായ യൂനസിന് വേണ്ടി യൂറോപ്പിലാകമാനം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ബാര്‍സലോണയില്‍ വളര്‍ന്ന ഇയാള്‍ അപകടകാരിയാണ് എന്നും ആയുധം ധരിച്ചാണ് രക്ഷപെട്ടിരിക്കുന്നതെന്നും പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇയാളുടെ നാലോളം ഫോട്ടോകളും പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. ബാര്‍സലോണ അക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ കാറില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ 34 കാരന്റെ മരണത്തിന് പിന്നിലും യുനൂസ് ആണെന്ന് പൊലീസ് കണ്ടെത്തി. അക്രമണത്തിന് ശേഷം രക്ഷപെടാനായി ഇയാള്‍ തട്ടിയെടുത്ത കാറിന്റെ ഉടമയാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത്. അക്രമണത്തില്‍ 120 പേര്‍ക്ക് പരുക്കേറ്റിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more