1 GBP = 104.13
breaking news

ആറ്റുകാൽ പൊങ്കാല മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ

<strong>ആറ്റുകാൽ പൊങ്കാല മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ</strong>

കെന്റ് അയ്യപ്പക്ഷേത്രം ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം 2023 മാർച്ച് 7 -)൦ തീയതി ചൊവ്വാഴ്ച രാവിലെ 7:30 മണി മുതൽ ഭക്തിപൂർവ്വം ആചരിക്കുന്നു. കെൻ്റിലെ മെഡ്‌വേ ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകളും കർമ്മവിധികളും നടത്തപ്പെടുന്നത്.  രാവിലെ 8 മണിക്ക് നിർമാല്യവും 8.30 ന്  ഗണപതിഹോമവും തുടർന്ന് 9 മണിക്ക് ഉഷപൂജയും ഉണ്ടായിരിക്കുന്നതാണ്. പൊങ്കാലയിടൽ കർമങ്ങൾ കൃത്യം 10.30 AM നു ആരംഭിക്കുന്നു. ശേഷം 2:00 PM ന് ഉച്ചപൂജയും ശേഷം പൊങ്കാലനൈവേദ്യവും അന്നദാനവും ഉണ്ടായിരിക്കും. 

എല്ലാ പൂജാവിധികളും ഭക്തർക്കായി Kent Ayyappa Temple YouTube Channel – ൽ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്. ജാതി-മത-വര്‍ണ്ണ-ഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി    സംഘാടകർ അറിയിച്ചു.  

കൂടുതല്‍ വിവരങ്ങള്‍ക്ക്:

E-Mail: [email protected],[email protected]

Website:  kentayyappatemple.org

Facebook:  https://www.facebook.com/kenthindusamajam.kent

Telephone: 07838 170203/ 07906 130390 /  07507 766652 / 07973 151975 / 07985 245890 /  07747 178476

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more