1 GBP = 104.33
breaking news

ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഇന്ന്….

ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഇന്ന്….

സി. ലീനമേരി

ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളും പുത്തിരി തിരുന്നാളും സംയുക്തമായി ഇന്ന് ഉച്ച കഴിഞ്ഞു ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ആഘോഷിക്കുന്നു. തിരുന്നാള്‍ ഒരുക്കമായ 9 ദിവസത്തെ നൊവേന പൂര്‍ത്തിയാകുന്നതോടെ ഇന്ന് ഉച്ച കഴിഞ്ഞു 2 മണിക്ക് ആരാധനയും നൊവേനയും ലദീഞ്ഞും ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയും നേര്‍ച്ചയും ഉണ്ടായിരിക്കും.

ആദ്യഫലം ദൈവത്തിനു സമര്‍പ്പിക്കുന്ന പൈതൃകം ഉള്‍ക്കൊണ്ട് കൊണ്ട് നന്ദി സൂചകമായി സ്വന്തം വീടുകളില്‍ വിളവെടുത്ത ഫലങ്ങള്‍ കാഴ്ച വച്ച് കൊണ്ട് പുത്തിരി തിരുന്നാളും ഇതോടൊപ്പം ആഘോഷിക്കുന്നു. തിരുന്നാള്‍ കുര്‍ബാനയ്ക്കു റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST, റവ. ഫാ. ജോയി വയലില്‍ CST തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും. സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ശക്തമായ മാതൃകയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ അനുഗ്രഹപ്രദമാകുവാന്‍ സ്‌നേഹപൂര്‍വ്വം STSMCC വികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST, ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ലിജോ പടയാട്ടില്‍, ജോസ് മാത്യു എന്നിവര്‍ എല്ലാവരെയും പ്രത്യേകമായി ചെറുപുഷ്പ മിഷ്യന്‍ ലീംങ്ങിലെ എല്ലാ കുട്ടികളെയും സസ്‌നേഹം ക്ഷണിക്കുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more