1 GBP = 104.17
breaking news

ചാനല്‍ ചര്‍ച്ചയില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍: അര്‍ണബ് ഗോസ്വാമിക്ക് മുംബൈ പോലീസിന്‍റെ നോട്ടീസ്

ചാനല്‍ ചര്‍ച്ചയില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍: അര്‍ണബ് ഗോസ്വാമിക്ക് മുംബൈ പോലീസിന്‍റെ നോട്ടീസ്

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി മുംബൈ പോലീസിന്‍റെ നോട്ടീസ്. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനും വര്‍ളി ഡിവിഷന്‍ അസിസ്റ്റന്‍ഡ് പോലീസ് കമ്മീഷണര്‍ക്കും മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.

മഹാരാഷ്ട്രയിലെ പാല്‍ഘട്ടിലെ സന്യാസിമാരുടെ കൊലപാതകത്തിലും ബാന്ദ്രയില്‍ കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിലും റിപ്പബ്ലിക് ടിവി സംഘടിപ്പിച്ച ചര്‍ച്ചയില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണം തേടിയാണ് മുംബൈ പോലീസ് അര്‍ണബിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 108-ാം വകുപ്പുപ്രകാരമാണ് നോട്ടീസ്. കലാപത്തിന് പ്രകോപനം നല്‍കുക, വ്യത്യസ്‌ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയ വകുപ്പുകളാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്.

ഏപ്രില്‍ 21നാണ് അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ചാനലില്‍, പാല്‍ഘട്ടില്‍ രണ്ട് സന്യാസിമാരേയും ഡ്രൈവറേയും ആക്രമിച്ച സംഭവത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ഭാരതം ചോദിക്കുന്നു (പൂഛ്താ ഹെ ഭാരത്) എന്ന പേരിലായിരുന്നു ചര്‍ച്ച. ഈ ചര്‍ച്ചയില്‍ അര്‍ണബ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് ആരോപണം. ഈ പരിപാടിക്കിടയില്‍ ഹിന്ദുവായിയിരിക്കുന്നതും, കാവി വസ്‌ത്രം ധരിക്കുന്നതും കുറ്റമാണോയെന്നും ഇരകള്‍ ഹിന്ദുക്കളല്ലായിരുന്നെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കുമോയെന്നും അര്‍ണബ് ചോദിച്ചിരുന്നു. അര്‍ണബിന്‍റെ പരാമര്‍ശം ഹിന്ദുക്കളും മുസ്‍ലിംകളും തമ്മിലുളള സാമുദായിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കാവുന്നതാണെന്നും യൂട്യൂബിലെ ആ വീഡിയോ ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടാക്കിയതെന്നും നോട്ടീസില്‍ പറയുന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ സാമുദായിക ഐക്യത്തിനും ക്രമസമാധാനത്തിനും ഭീഷണിയുയര്‍ത്തുന്നതാണെന്നും അതിനാല്‍ നടപടി അനിവാര്യമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് ബാന്ദ്ര റെയില്‍വേ സ്‌റ്റേഷന് പുറത്ത് തടിച്ചുകൂടിയ കുടിയേറ്റ തൊഴിലാളികളെ കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അര്‍ണബ് നടത്തിയതായി നോട്ടീസില്‍ പറയുന്നുണ്ട്. ഈ സംഭവത്തിലും അര്‍ണബിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയിതിട്ടുണ്ട്. ടെലിവിഷന്‍ റേറ്റിങ്ങുകളില്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ച് റിപ്പബ്ലിക് ടിവി ഉള്‍പ്പടെയുള്ള ചാനലുകള്‍ക്കെതിരെ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more