അബര്ഡീൻ : സ്കോട്ട്ലണ്ടിൽ യാക്കോബായാ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന അബര്ഡീൻ സെന്റ്. ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തി വന്നിരുന്നതു പോലെ ഈ വര്‍ഷവും നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ
ഉയര്‍പ്പുപെരുന്നാൾ മാർച്ച് 31 -ↄo തീയതി വൈകുന്നേരം 6 മണിക്കു സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്നു “നിങ്ങള്‍ ഭയപ്പെടേണ്ടാ,കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന് അവൻ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു എന്നാ പ്രഖ്യാപനം, ഉയര്പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും, റവ:ഫാദര്‍. എൽദോസ് കക്കാടൻ നേതൃത്വത്തിൽ വി.കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിച്ചു.
മാർച്ച് 24 – ↄo തീയതി ശനിയാഴ്ച മുതല്‍ മാർച്ച് 31- ↄo തീയതി ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്ഡീൻ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയിൽ വച്ചു നടത്തിയ കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ച സ്കോട്ട്ലണ്ടിലും, അബര്‍ഡീന്റെ പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. പീഡാനുഭവവാരം ശുശ്രുഷകള്‍ക്കു റവ:ഫാദര്‍. എൽദോസ് കക്കാടൻ നേതൃത്വം നല്കി.
പള്ളിയുടെ വിലാസം.
St .Clements Episcopal Church , Mastrick Drive
,AB 16 6 UF , Aberdeen , Scotland , UK .
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി – റവ ഫാ: എബിൻ മാർക്കോസ് – 07736547476
സെക്രട്ടറി – രാജു വേലംകാല – 07789411249, 01224 680500
ട്രഷറാര്‍ – ജോൺ വർഗീസ് – 07737783234, 01224 467104
click on malayalam character to switch languages