കെ.ജെ.ജോണ്‍
ബോൺമൗത്ത്: ബോൺമൗത്ത് എഡ്മണ്ട് കാംബിയോണ്‍ ചര്‍ച്ചില്‍ നടന്ന ഏകദിന കുടുംബ നവീകരണ സെമിനാറില്‍ മനുഷ്യജീവിതത്തിന്റെ് യാഥാർഥ്യ പ്രായോഗിക ജീവിത പാഠങ്ങളും തിരുവചനസന്ദേശങ്ങളും മുൻ നിർത്തി മനസ്സിന്റെ ആഴങ്ങളില്‍ സ്പർശിക്കുന്ന ദൈവവചന സന്ദേശങ്ങള്‍ സണ്ണി സ്റ്റീഫന്‍ നൽകി.
“ വെള്ളം വീഞ്ഞാവുന്നതുപോലെ, ദൈവം ചില ജീവിതങ്ങളെ തൊടുമ്പോള്‍ അത്ഭുതം സംഭവിക്കുന്നു. ആ മഹാഗുരുവിന്റെ സ്പർശനമാണ് നമ്മളില്‍ മാറ്റമുണ്ടാക്കേണ്ടത്. ഒരു ദിവസത്തെ ഉപജീവനത്തിനുവേണ്ടി മീന്‍ ചോദിക്കുമ്പോള്‍, ക്രിസ്തു അവർക്ക് ചാകര സമ്മാനിക്കുന്നു. അതുപോലെ സ്വപ്നം കാണാൻ പോലുമാകാത്ത ഇടങ്ങളിലെക്കാണവന്‍ നമ്മെ ഓരോ ദിവസവും കൈപിടിച്ചു കൊണ്ടു പോകുന്നത്. പ്രാർത്ഥനയും ദൈവാനുഗ്രഹവും എന്നെ ഇത്രത്തോളം വളർത്തിയെന്ന് ഒരിക്കല്‍ പറഞ്ഞവര്‍, പിന്നീട് അഹങ്കാരവും, അധികാരവും, ആർഭാടവും , അഭിനിവേശങ്ങളും, സമ്പത്തും ലഹരിയാക്കി ആദ്യബോധ്യങ്ങളില്‍ നിന്ന് മടങ്ങിപ്പോവുന്നു. ഒരിക്കല്‍ വീഞ്ഞായി മാറിയ ദൈവാനുഭവങ്ങള്‍ പച്ചവെള്ളമായി മാറുമെന്നും ഓർക്കുക. ദൈവമെന്ന ലഹരിയെക്കുറിച്ചു ഭൂമിയോട് പറയേണ്ടവര്‍ ഇത്തരം വറ്റിപ്പോകുന്ന ചെറിയ ലഹരികളില്‍ കുരുങ്ങിക്കൂടാ. ദൈവം നല്കിയ സ്നേഹത്തിന്റെ നല്ല വീഞ്ഞ്, പങ്കാളിയും മക്കളുമാണെന്ന തിരിച്ചറിവോടെ ജീവിക്കുക, അവസാനം വരെ ആ നല്ല വീഞ്ഞ് സൂക്ഷിക്കുക, ഒപ്പം ഭൂമിയോട് മുഴുവന്‍ സഹാനുഭൂതിയുള്ളവരായിരിക്കുക. അങ്ങനെ നമ്മെക്കുറിച്ചുള്ള ദൈവീകപദ്ധതി പൂർത്തിയാക്കി ജീവന്റെ നല്ല ഭാഗം കണ്ടെത്തുക” യെന്നും സണ്ണി സ്റ്റീഫന്‍ തന്റെ തിരുവചനസന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.
“തിരുവചനങ്ങളോടൊപ്പം പ്രായോഗിക ജീവിത പാഠങ്ങളിലൂടെ നല്കുന്ന അതിശക്തമായ വചനസന്ദേശങ്ങള്‍ ഓരോ കുടുംബങ്ങൾക്കും വളരെയേറെ അനുഭവപാഠങ്ങളും ജീവിതദർശനങ്ങളുമാണ് നൽകിയതെന്ന്” വികാരി റവ.ഫാ. ടോമി ചിറക്കല്‍ മണവാളന് സണ്ണി സ്റ്റീഫന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു കൊണ്ട് പറഞ്ഞു.
തുടർന്നുള്ള ആഴ്ചകളിലെ ഏകദിന കുടുംബനവീകരണ സെമിനാറുകള്‍ താഴെപറയും പ്രകാരം ക്രമീകരിച്ചിരിക്കുന്നു:-
നവംബര്‍ 18 ശനിയാഴ്ച ന്യൂമിൽട്ടനിലും 19 ഞായറാഴ്ച്ച റെഡ്ഡിംഗിലും. തുടർന്ന് 25ന് ബേസ്സിംഗ്സ്റ്റൊക്കില് യുവജനങ്ങൾക്കായും, 26ന് ആൻഡോവർ കമ്മ്യുണിറ്റിയും ചേർന്ന് ബേസ്സിംഗ്സ്റ്റൊക്കില് കുടുംബസ്ഥർക്ക് വേണ്ടിയും സെമിനാറുകള്‍ നടത്തുന്നു. തുടർന്ന് ഡിസംബര്‍ 2 ശനിയാഴ്ച ആൽഡർഷോട്ടിൽ കുടുംബനവീകരണ സെമിനാര്‍ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങൾക്ക്: വേൾഡ് പീസ് മിഷന് (യുകെ) – 0740 477 5810
റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന് ( 0748 073 0503 )
ജോര്‍ജ്ജ് സൈമണ്‍ ( 0786 139 2825 )
സി.വി. ജോസ് ( 0789 781 6039 )
രാജു തോമസ് ( 0772 376 1637 )
മാത്യു ആന്റസണി ( 0794 471 0205 )
Email: [email protected]
www.worldpeacemission.net
click on malayalam character to switch languages