നമ്മള് കേട്ടുവളര്‍ന്ന, ഇഷ്ടപ്പെട്ടിരുന്ന ഒട്ടനവധി ചലച്ചിത്ര ഗാനങ്ങള്‍ ഉണ്ട് …. അവയുടെ ഒരു ഓര്‍മ്മ പുതുക്കലായ ‘ഓര്‍മ്മയില്‍ ഒരു ഗാനം’ ത്തിന് ഇന്ന് തുടക്കം കുറിക്കുന്നു…
Sep 30, 2017
ബെന്നി അഗസ്റ്റിന്
കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിoഗ് ഫ്രെയിംസ് കൂടി സംഗീതപ്രേമികള്‍ക്കായി ‘ഓര്‍മ്മയില്‍ ഒരു ഗാനം’ എന്ന സംഗീത പരിപാടിക്ക് തുടക്കം കുറിക്കുന്നു. നമ്മള് കേട്ടുവളര്‍ന്ന, ഇഷ്ടപ്പെട്ടിരുന്ന ഒട്ടനവധി ചലച്ചിത്ര ഗാനങ്ങള്‍ ഉണ്ട്. പക്ഷെ അവയെല്ലാം തന്നെ ഇപ്പോള്‍ നമ്മുടെ ഓര്‍മയില്‍ ഉണ്ടാകണമെന്നില്ല. അവയുടെ ഒരു ഓര്‍മ്മ പുതുക്കലാണ് ‘ഓര്‍മ്മയില്‍ ഒരു ഗാനം’.
സംഗീതം ഇഷ്ടപ്പെടുന്ന നമുക്ക് ചുറ്റുമുള്ള സാധാരണക്കാരായ ഗായകരെ പരിചയപ്പെടുത്തുവാനും, പഴയ ഗാന ആലാപന ശൈലി പുതിയ തലമുറയില്‍ എത്തിക്കുവാനും, അതോടൊപ്പം മലയാള ചലച്ചിത്ര ഗാന രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മഹാരഥന്മാരെ നമിക്കുവാനും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.
ഈ പരിപാടിയുടെ ശില്പികള് നാടക സംവിധായകനും, സംഗീത സംവിധായകനുമായ വിശ്വലാല്‍ രാമകൃഷ്ണന് ക്രീയേറ്റീവ് ഡയറക്റ്റര്‍ ആയും, ആര്‍ട്ട്, കാമറ ആന്‍ഡ് എഡിറ്റിംഗ് ജെയ്സണ്‍ ലോറന്‍സ് നിര്‍വഹിച്ചിരിക്കുന്നു. ഒരു മാസം ഓരോ ഗാനങ്ങളുടെ രണ്ട് എപ്പിസോഡുകള്‍ വീതമായിരിക്കും സോഷ്യല്‍ മീഡിയ വഴി സംഗീത പ്രേമികളുടെ മുന്നിലെത്തുന്നത്.
ഓര്‍മ്മയില്‍ ഒരു ഗാനം എന്ന ഈ സംഗീത പരമ്പരയിലെ ആദ്യ ഗാനം ആലപിക്കുന്നത് കാര്‍ഡിഫിലെ അറിയപ്പെടുന്ന ഗായകനായ ജെയ്സണ്‍ ജെയിംസ് ആണ്. ജെയ്സണ്‍ കാര്‍ഡിഫിലെ ലാണ്ടോക്ക് ആശുപത്രിയില്‍ ബാന്‍ഡ് 6 നേഴ്സ് ആയി ജോലി ചെയ്യുന്നു.
ഈ പരിപാടി ഇഷ്ടമാകുന്നെങ്കില് ലൈക് ചെയ്തും, ഷെയര്‍ ചെയ്തും അഭിപ്രായം നല്‍കിയും ഇവരെ പ്രോത്സാഹിപ്പിക്കുക.
കാണാന്‍ മറക്കരുതേ…..
‘Ormayil oru gaanam ‘ chandrakalabam by Jaison James
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages