1 GBP = 105.13

വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം കുടിയേറ്റകണക്കില്‍ നിന്ന് ഒഴിവാക്കാന്‍ മേയ്ക്ക് മേല്‍ സമ്മര്‍ദ്ദം

വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം കുടിയേറ്റകണക്കില്‍ നിന്ന് ഒഴിവാക്കാന്‍ മേയ്ക്ക് മേല്‍ സമ്മര്‍ദ്ദം

വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം കുടിയേറ്റക്കണക്കില്‍ നിന്ന് ഒഴിവാക്കാന്‍ മേയ്ക്ക് മേല്‍ സമ്മര്‍ദ്ദം. ഔദ്യോഗിക കുടിയേറ്റക്കണക്കില്‍ വിദേശവിദ്യാര്‍ത്ഥികളെ കുടിയേറ്റക്കാരായി കണക്കാക്കുന്ന മേയുടെ വിവാദ നയത്തിന് എതിരേ പ്രതിഷേധം ശക്തമാണ്. വിദേശവിദ്യാര്‍ത്ഥികള്‍ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കുന്ന ഗുണങ്ങളെ കുറിച്ചും ചെലവുകളെ കുറിച്ചും പരിശോധിക്കാന്‍ ഹോം സെക്രട്ടരി ആംബര്‍ റൂഡ് തന്റെ ഉപദേശകര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ ദീര്‍ഘകാല കുടിയേറ്റക്കാരായി പരിഗണിക്കുന്നത് വിദ്യാര്‍ത്ഥികളെ ബ്രിട്ടനിലെ വിദ്യാഭ്യാസ രംഗത്ത് നിന്ന് അകറ്റുമെന്നും ഇത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നും കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിഷയത്തില്‍ മേയ് കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഹോം സെക്രട്ടരിയായിരിക്കവേ തെരേസാ മേയ് വിദേശവിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതില്‍ നിന്ന് ഏകദേശം 900ത്തോളം നിലവാരം കുറഞ്ഞ കോളജുകളെ വിലക്കിയിരുന്നു. എന്നാല്‍ രാജ്യത്ത് തുടരുന്ന വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തെ പെരുപ്പിച്ച് കാട്ടുന്ന നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏകദേശം ഒരുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ കോഴ്‌സ് കഴിഞ്ഞ ശേഷവും ബ്രിട്ടനില്‍ അനധികൃതമായി തുടരുന്നുണ്ടെന്ന ഗവണ്‍മെന്റ് കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റെഗുലേഷന്‍ വാച്ച്‌ഡോഗ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഏകദേശം 1500മാത്രമേ ഉള്ളൂ എന്നാണ് വാച്ച്‌ഡോഗ് പറയുന്നത്.

കാബിനറ്റ് മന്ത്രിമാരായ ഫിലിപ്പ് ഹാമണ്ട്, ബോറിസ് ജോണ്‍സണ്‍, ലിയാംഫോക്‌സ്, റൂത്ത് ഡേവിഡ്‌സണ്‍, സ്‌കോട്ടിഷ് ടോറി നേതാവ് എന്നിവരെല്ലാം തന്നെ വിദേശവിദ്യാര്‍ത്ഥികളെ കുടിയേറ്റക്കണക്കില്‍ നിന്ന് ഒഴിവാക്കണമെന്ന അഭിപ്രായക്കാരാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more