യുകെയില്‍ ഇദംപ്രഥമായി യുക്മയുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ശനിയാഴ്ച ജൂലൈ 29ന് നടക്കുന്ന വള്ളംകളി മല്‍സരത്തിലെ സ്പോണ്സര്മാരില് ഒരാളായ നീലഗിരി നിങ്ങള്‍ക്കായി നമ്മുടെ നാടിന്റെ പരമ്പരാഗതമായ വിഭവങ്ങള്‍ കാഴ്ച വയ്ക്കുന്നു.
ചുരുങ്ങിയ കാലയളവില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നീലഗിരി ഒരു പി ആര് എസ് എല്‍ (Progressive Retail Solutions Limited) സംരംഭമാണ്. രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ, ന്യായമായ വിലയ്ക്കു ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ പ്രധാന ലക്ഷ്യം എന്ന് നീലഗിരിയുടെ കാറ്ററിങ് ഡയറക്ടര്‍ ആയ ഷാജു ബേബി അറിയിച്ചു. യുകെയിലെ മലയാളികളുടെ ചരിത്രത്തില്‍ ഇദംപ്രഥമായി നടത്തുന്ന ഈ സംരംഭത്തില്‍ പങ്കാളിയായത് കമ്പനി മാനേജ്മെന്റും, നിക്ഷേപകരും, സ്റ്റാഫ് മെംബേഴ്സും വളരെ പ്രതീക്ഷയോടെയും ആഹ്ളാദത്തോടെയുമാണ് കാണുന്നതെന്ന് എന്ന് മാനേജിങ് ഡയറക്ടര്‍ – റെക്സ് ഓസ്റ്റിന്‍ ജോസ് യുക്മയുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.
യുകെയില്‍ 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച പി ആര് എസ് എല്‍ ചുരുങ്ങിയ കാലം കൊണ്ട് പ്രതീക്ഷക്കുപരിയായ വളര്‍ച്ച നേടി ആറാം വര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്. റെസ്റ്റോറന്റ് റേറ്റിംഗ് കമ്പനിയായ ട്രിപ്പ് അഡ്വസറില്‍ 79 ഇന്ത്യന്‍ റെസ്റ്റോറന്റുകളില്‍ ഒന്നാം സ്ഥാനവും 271 റെസ്റ്റോറന്റുകളില്‍ നാലാം സ്ഥാനവും കരസ്ഥമാക്കിയിരിക്കുന്നു. ഫേസ്ബുക്കില്‍ കസ്റ്റമേഴ്സിന്റെ വൈറല്‍ ആയ സപ്പോര്‍ട്ടും അത്യന്തം ശ്രദ്ധേയമാണ്.
ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാന്‍ പ്രാപ്തമായി പി ആര് എസ് എല്‍ വളര്‍ന്നത് മാനേജ്മെന്റിന്റെ ദീര്‍ഘവീക്ഷണവും ഐക്യത്തോട് കൂടിയ പ്രവര്‍ത്തനവും കൊണ്ടാണെന്നു കമ്പനി പര്‍ച്ചേസ് ഡയറക്ടര്‍ ആയ ശ്രീ. ബെന്നി ജോര്‍ജ് അഭിപ്രായപ്പെട്ടു. കമ്പനിയുടെ ഇന്നത്തെ വളര്‍ച്ചയില്‍ ലിയോ സെബി (ഐടി ഡയറക്ടര്‍ പി ആര് എസ് എല്‍) വഹിച്ച പങ്കും എടുത്തുപറയേണ്ടതാണ് എന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയില്‍ വിശ്വസമര്‍പ്പിച്ച നിക്ഷേപകര്‍ ഈ പ്രസ്ഥാനത്തിന്റെ ഇന്നത്തെ വളര്‍ച്ചയില്‍ ഒഴിച്ചുകൂടാനാവാത്ത വിധം പങ്കുവഹിച്ചവരാണ്.
വള്ളംകളി മത്സരത്തില്‍ നീലഗിരി ഏവര്‍ക്കും വേണ്ടി പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്നാക്കുകള്‍ മുതലായവ ആവശ്യമനുസരിച്ചു ഒരുക്കിയിരിക്കുന്നു. കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ ചിക്കന്‍ ഫിംഗേഴ്സ് & ചിപ്സ്, ഐസ്ക്രീം, ശീതള പാനീങ്ങള്‍ എന്നിവ ആവശ്യനുസരണം ഒരുക്കിയിട്ടുണ്ട്.
സ്വാദിന് പേരുകേട്ട നീലഗിരീ ബിരിയാണിയും, കപ്പ ബിരിയാണിയും തട്ട് ദോശയും എന്നു വേണ്ട മലയാളിക്ക് പ്രിയപ്പെട്ട എല്ലാ വിഭവങ്ങളും ലഭ്യമാണെന്നതു ആയിരക്കണക്കിന് മലയാളികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്. പാചകത്തില്‍ അതിനിപുണരായ മലയാളി, തമിഴ്, ആന്ധ്രാ, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഷെഫുമാര്‍ നീലഗിരിയുടെ മാത്രം പ്രത്യേകതയാണ്.
പാക്കഡ് ലഞ്ച്, ഡിന്നര്‍ ബോക്സുകള്‍ നിര്‍ലോഭം മിതമായ നിരക്കില്‍ ലഭ്യമാണ് എന്നും നീലഗിരി അറിയിച്ചിട്ടുണ്ട്.
ഒരു ലൈസന്‍സ്ഡ് റെസ്റ്റോറന്റ് ആയ നീലഗിരി ആവശ്യാനുസരണം ബിയറും ഡ്രിങ്ക്സും നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു .
യുക്മയും നീലഗിരിയും സംയുക്തമായി അവതരിപ്പിക്കുന്ന കൊമ്പനാന – നീലഗിരി കണ്ണന് ജനഹൃദയങ്ങളുടെ മനം കവരുമെന്നതില്‍ സംശയമൊന്നുമില്ല.
ഭക്ഷണം ആസ്വദിച്ചവരുടെ പ്രശംസയും ആദരവും പിടിച്ചു പറ്റിയ നീലഗിരി, റെസ്റ്റോറന്റ് ബിസിനസ് കൂടാതെ ഔട്ട് ഡോര്‍ കാറ്ററിംഗിലും വളരെ നല്ല പേര് നേടിയെടുത്തത് ഭക്ഷണത്തിന്റെ രുചി കൊണ്ടു മാത്രമല്ല സര്‍വ്വീസിലെ മേന്മയും കൊണ്ട് കൂടിയാണെന്ന് ഉപഭോകതാക്കള്‍ സംശയലേശമെന്യേ അഭിപ്രായപ്പെടുന്നു. ഗാര്ഡന് പാര്‍ട്ടികള്‍, ലൈവ് കാറ്ററിങ്, എന്നിവയും നടത്താന്‍ സജ്ജമായ നീലഗിരി 250 മുതല്‍ 300 വരെയുള്ള ഇന്‍ഡോര്‍ പരിപാടികള്‍ക്കും സജ്ജമാണ്.
ഞങ്ങളുടെ വിലാസം:
നീലഗിരി ഇന്ത്യന്‍ റെസ്റ്റോറന്റ്
4, WestGate
Rotherham
S60 1 AN
CONTACT : 01709 444 555
www.neelagiree.com
INDOOR PARTIES,
GARDEN PARTIES,
EVENT CATERING,
EXTERNAL CATERING Etc.
Our motto: ‘CUSTOMER FIRST, EVERYTHING ELSE ONLY COMES NEXT’
നീലഗിരിയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍
Website….
http://www.neelagiree.com/
Facebook…
https://m.facebook.com/neelagiree/
Twitter…
Take a look at Neelagiree Resturant (@Neelagiree): https://twitter.com/Neelagiree?s=09
click on malayalam character to switch languages