1 GBP = 104.28

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്‍ ഫൈനലില്‍; ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ സെമി ഫൈനലില്‍ നേരിടും

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്‍ ഫൈനലില്‍; ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ സെമി ഫൈനലില്‍ നേരിടും

ലണ്ടന്‍ : ഇന്നലെ നടന്ന ആദ്യ സെമിയില്‍ ആതിഥേയരായ ഇംഗ്‌ളണ്ടിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി.
ഇന്നലെ കാര്‍ഡിഫില്‍ നടന്ന മത്സരത്തില്‍ ഇംഗ്‌ളണ്ടിനെ 49.5 ഓവറില്‍ 211ന് ആള്‍ ഔട്ടാക്കിയ ശേഷം പാകിസ്ഥാന്‍ 37.1 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു.അസ്ഹര്‍ അലിയും (76) ഭക്കര്‍ സമാനും (57) നേടിയ അര്‍ദ്ധ സെഞ്ച്വറികളാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ബംഗ്‌ളാദേശ് സെമിയിലെ വിജയികളെയാണ് പാകിസ്ഥാന്‍ നേരിടുക.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംിനിറങ്ങിയ ഇംഗഌണ്ട് നന്നായി തുടങ്ങിയശേഷം തകരുകയായിരുന്നു 27.2 ഓവറില്‍ 128/2 എന്ന നിലയില്‍ നിന്നാണ് അവര്‍ 49.5 ഓവറില്‍ 211ന് ആള്‍ ഔട്ടായത്.

ജാമി ബെയര്‍!സ്‌റ്റോ, (43) അലക്‌സ് ഹേല്‍സ് (13) ഓപ്പണിംഗ് സഖ്യം 5.5 ഓവറില്‍ 34 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് വേര്‍ പിരിഞ്ഞത്. പരിക്കേറ്റതിനാല്‍ ഒഴിവായ മുഹമ്മദ് ആമിറിന് പകരം കളിക്കാനിറങ്ങിയ റുമ്മാന്‍ റയീസാണ് ഹേല്‍സിനെ പുറത്താക്കി ഇംഗഌിന് ആദ്യപഹരം ഏല്‍പ്പിച്ചത്. ഹേല്‍സിനെ ബാബര്‍ അസം പിടികൂടുകയായിരുന്നു. തു?ടര്‍?ന്ന് ജോറൂട്ടും (46) ബെയര്‍ സ്‌റ്റോയും ചേര്‍ന്ന് ഇംഗഌിനെ 80 റണ്‍സിലെത്തിച്ചു. 17?ാം ഓവറില്‍ ബെയര്‍ സ്‌റ്റോയെ പുറത്താക്കി ഹസന്‍ അലി അടുത്ത ആഘാതമേല്‍പ്പിച്ചു. തുടര്‍ന്ന് ക്യാപ്ടന്‍ ഇയോന്‍ മോര്‍ഗനും (33) റൂട്ടും ചേര്‍ന്ന് 100 കടത്തി. 128 ലെത്തിയപ്പോള്‍ ഷദാബ്ഖാന്‍ റൂട്ടിനെയും പുറത്താക്കി. 141 ല്‍ വ?ച്ച് മോര്‍ഗാനെ കീപ്പുടെ കൈയിലെത്തിച്ച് ഹസന്‍ അലി വീണ്ടും ആഘാതമേല്‍പ്പിച്ചു. പിന്നാലെ ഇംഗഌഷ് വിക്കറ്റുകള്‍ ഓരോന്നായി പൊഴിഞ്ഞു. സ്‌റ്റോക്‌സിനെ (34) ഹസന്‍ അലി തന്നെ കൂടാരം കയറ്റിയപ്പോള്‍ ബട്ട്‌ലര്‍ (4) മൊയീന്‍ അലി (11) എന്നിവരെ ജുനൈദ് ഖാന്‍ മടക്കിഅയച്ചു. ദില്‍ റഷീദും (7) മാര്‍ക്ക് വുഡും (3) റണ്‍ ഔട്ടായപ്പോള്‍ റുമ്മാന്‍ റയീസ് പഌറ്റിനെ (9) പുറത്താക്കി.

ഹസന്‍ അലി പത്ത് ഓവറില്‍ മുപ്പത്തിയഞ്ച് റണ്‍സ് വഴങ്ങി മൂന്ന് വക്കറ്റ് വീഴ്ത്തിയപ്പോള്‍ ജുനൈദ് ഖാനും റുമ്മാന്‍ റയീസും രണ്ട് വിക്കറ്റു വീതം സ്വന്തമാക്കി. ഷദാബിന് ഒരു വിക്കറ്റ് ലഭിച്ചു. പാകിസ്ഥാന് വേണ്ടി അസ്ഹര്‍ അലിയും ഭക്കര്‍ സമാനും അര്‍ദ്ധ സെഞ്ച്വറികള്‍ നേടി മികച്ച തുടക്കം നല്‍കി. 21 ഓവറില്‍ 118 റണ്‍സ് കൂച്ചേര്‍ത്ത ശേഷാണ് സഖ്യം പിരിഞ്ഞത്. ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more