1 GBP = 104.68
breaking news

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു

<strong>ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു</strong>

ജോർജ്‌ മാത്യൂ, പി ആർ ഓ സെന്റ് സ്റ്റീഫൻസ് ഐ ഓ സി, ബിർമിങ്ഹാം

നിത്യ രക്ഷകന്റെ ത്യാഗത്തിന്റെയും, സഹനത്തിന്റെയും സ്മരണകളുയർത്തി ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു.സന്ധ്യാപ്രാർത്ഥന,വിശുദ്ധ കുർബാന, ഉയിർപ്പ് ശുശ്രുഷകൾ, പ്രസംഗം, പ്രദിക്ഷണം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. ഇടവക വികാരി ഫാ മാത്യു എബ്രഹാം ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. യേശുവിന്റെ പുനരുദ്ധാനം ക്രൈസ്തവ വിശാസത്തിന്റെ ആണിക്കല്ലാണ്, എല്ലാ ജീവിത കഥകളും മരണത്തിൽ അവസാനിക്കുമ്പോൾ യേശുവിന്റെ ജീവിത കഥ ഉയർപ്പിലേക്കാണ് തുടരുന്നത്. സത്യം തമസ്കരിക്കപ്പെടുകയും നീതി തൂക്കിലേക്കപ്പെടുകയും ചെയ്യുന്ന ഇക്കാലഘട്ടത്തിലും യേശുവിന്റെ പുനരുദ്ധാനം, സത്യത്തിന്റെയും നീതിയുടെയും വിജയം വിളംബരം ചെയ്യുകയും ലോകത്തിന് പ്രത്യാശ നൽകുകയും ചെയ്യുന്നു.

മനുഷ്യന് അപ്രാപ്യവും മനുഷ്യബുദ്ധിക്ക് എളുപ്പം മനസിലാക്കാൻ കഴിയാത്തതുമായ ദൈവപ്രകൃതിയുടെ വെളിപ്പെടുത്തലാണ് ക്രിസ്തുവിന്റെ ഉദ്ധാനത്തിലൂടെ സംഭവിച്ചത്. മരണം സൃഷ്ടിക്കുന്ന പരിമിതിയുടെ മഹാസംഭവമാണ് ഉയിർപ്പ്. മരണത്തിന് അപ്പുറമായ നിത്യതയെകുറിച്ചാണ് ഉയിർപ്പ് പ്രോഘോഷിക്കുന്നതെന്നു ഇടവക വികാരി ഫാ മാത്യു എബ്രഹാം ചൂണ്ടികാട്ടി. ഷിബു ജോർജ്‌ ഉയർപ്പ് ദിന സന്ദേശം നൽകി. ഇടവക ട്രസ്റ്റി ടെനിൻ തോമസ്, സെക്രട്ടറി ലിജിയ തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഈസ്റ്റർ സദ്യ ഭക്ഷിച്ചു സംതൃപ്തരായാണ് വിശ്വാസികൾ ഭവനങ്ങളിലേക്ക് മടങ്ങിപോയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more