ചാരുംമൂട് : സാഹിത്യ സാംസ്കാരിക സാമൂഹ്യ രംഗത്ത് മുന്നേറുന്ന ചാരുംമൂട് റീഡേഴ്സ് ക്ലബ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷ സെമിനാറിൽ പ്രശസ്ത പ്രവാസി സാഹിത്യകാരനും ലോക റെക്കോർഡ് ജേതാവുമായ ( യൂ.ആർ.എഫ്) കാരൂർ സോമനെ ആദരിച്ചു. രാവിലെ പതാക ഉയർത്തൽ, വിവിധ കലാപരിപാടികൾക്കൊപ്പം, ചിത്രരചന ക്യാമ്പ് ആർട്ടിസ്റ്റ് രാഹുൽ ആറിന്റെ നേതൃത്വത്തിൽ നടന്നു.
റീഡേഴ്സ് ക്ലബ് പ്രസിഡന്റ് എം.എസ്.അരുൺ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാർ, പൊതുസമ്മേളന൦ മാവേലിക്കര എം.എൽ.എ.എം.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ മതേതരത്വവും ഭരണഘടന ലംഘനങ്ങളുമാണ്. ചാരുംമൂട് റീഡേഴ്സ് ക്ലബ് വിവിധ സാമൂഹ്യ സാംസ്കാരിക കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടെ മുന്നേറുന്നത് സാമൂഹ്യ വളർച്ചക്ക് ആവശ്യമെന്ന് ചാരുംമുടിന്റ അക്ഷര നായകൻ കാരൂർ സോമന് പുരസ്കാരങ്ങൾ നൽകികൊണ്ട് അറിയിച്ചു.
ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെപ്പറ്റി ഡോ.വി.എൻ.ജയചന്ദ്രൻ പ്രഭാഷണം നടത്തി. 1950 ജനുവരി 26ന് നമ്മുടെ ഭരണഘടന നിലവിൽ വന്നപ്പോൾ നമ്മൾ അഭിമാനത്തോടെ കണ്ടു. ഇന്നത്തെ ഭരണഘടന എല്ലാവരേയും തുല്യരായി കാണുന്നില്ല. ഇന്ത്യൻ ജനത ദുഖിതരാണ്. വിശിഷ്ട വ്യക്തിയായി സെമിനാറിൽ പങ്കെടുത്ത ഫ്രാൻസിസ് ടി മാവേലിക്കര (പ്രശസ്ത നാടകകൃത്തു്) നമ്മുടെ പിതാമഹന്മാർ ആർജ്ജിച്ചെടുത്ത ജനാധിപത്യമൂല്യങ്ങൾ ഇന്ന് കാറ്റിൽ പറക്കുകയാണ്. നമ്മുടെ റിപ്പബ്ലിക്ക് ദിനാചരണം വെറും ആഘോഷമായി മാറിയിരിക്കുന്നു. മലയാളത്തിലെ സമസ്ത മേഖലകളിലും കയ്യൊപ്പ് ചാർത്തിയിട്ടുള്ള കാരൂർ സോമന് വേണ്ടുന്ന ആദരവ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഓരോ കുടുബങ്ങളിലും പുസ്തകങ്ങൾ വേണം. ഇല്ലെങ്കിൽ അറിവില്ലാത്ത, ആത്മാവില്ലാത്ത ശരീരങ്ങളായി നമ്മൾ ജീവിച്ചുമരിക്കും. ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളി അറിവില്ലായിമയാണ്. അത് മുതലെടുക്കുന്നത് അന്ധകാരത്തിൽ ജീവിക്കുന്ന ജാതി മതങ്ങളാണ്. ഇന്ത്യൻ ജനാധിപത്യം ഇന്ന് മുതലാളിമാരുടെ കൈകളിലാണ്. അവർ ഇന്ത്യയെ പണയം വെച്ച് പണം സമ്പാദിക്കുന്നു. അതിന്റ ഏറ്റവും വലിയ തെളിവാണ് എം.എൽ.എ മാരെ എം.പി.മാരെ കോടികൾ കൊടുത്തുവാങ്ങുന്നത്. ഇത് എന്ത് ജനാധിപത്യമെന്ന് നന്ദി പ്രസംഗത്തിൽ കാരൂർ സോമൻ ചോദിച്ചു. റീഡേഴ്സ് ലൈബ്രറിക്ക് വേണ്ടി കാരൂർ സോമന്റെയടക്കം നൂറ്റിയൊന്ന് പുസ്തകങ്ങൾ എം.എൽ.എ ക്ക് കൈമാറി.
കഴിഞ്ഞ കേരളോൽത്സവ പന്ത് കളിയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ ചാരുംമൂട് ടൗൺ കായിക താരങ്ങളെ ആദരിച്ചു. ചിത്ര രചന മത്സരത്തിൽ മത്സരിച്ചവർക്കും കലാ പ്രതിഭകൾക്കും ട്രോഫികൾ വിതരണം ചെയ്തു. റീഡേഴ്സ് ക്ലബ്ബ് രക്ഷാധികാരി അഡ്വ.എസ്.സുദീർഖാൻ സ്വാഗതവും സെക്രട്ടറി രാജേഷ് കൃതജ്ഞതയും രേഖപ്പെടുത്തി. ആലപ്പുഴ നാട്ടുറവ സംഘത്തിന്റ ചുവടുവയ്പുകളോടെയുള്ള കരുത്തും കമനീയതയും നിറഞ്ഞ നാടൻപാട്ട് അവതരിപ്പിച്ചു.
യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ശനിയാഴ്ച്ച നോട്ടിംഗ്ഹാമിൽ…. പഠനക്ളാസ്സുകളോടൊപ്പം വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും…. എൻ എം സി രെജിസ്റ്റ്രാർ ആൻഡ് ചീഫ് എക്സിക്യു്ട്ടീവ് ആൻഡ്രിയ സാറ്റ്ക്ലിഫ്, ആർസിഎൻ റീജിയണൽ ഡയറക്ടർ എസ്റ്റെഫാനി ഡൺ, ആർസിഎൻ റീജിയണൽ ഓർഗനൈസർ സാം ഹാരിസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും /
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
click on malayalam character to switch languages