1 GBP = 104.74

മാഞ്ചസ്റ്ററിലെ 13കാരൻ ഡാനിയുടെ സമയോചിതമായ ഇടപെടൽ ബോധരഹിതനായി വീട്ടിൽ കിടന്ന ഇംഗ്ലീഷുകാരൻ്റെ ജീവൻ രക്ഷിച്ചു….ഡാനിക്ക് നാടെങ്ങുനിന്നും അഭിനന്ദന പ്രവാഹം….

മാഞ്ചസ്റ്ററിലെ 13കാരൻ ഡാനിയുടെ സമയോചിതമായ ഇടപെടൽ ബോധരഹിതനായി വീട്ടിൽ കിടന്ന ഇംഗ്ലീഷുകാരൻ്റെ ജീവൻ രക്ഷിച്ചു….ഡാനിക്ക് നാടെങ്ങുനിന്നും അഭിനന്ദന പ്രവാഹം….

മാഞ്ചസ്റ്റർ :- മാഞ്ചസ്റ്റർ ടിമ്പർലിയിൽ താമസിക്കുന്ന ഇയർ 9 വിദ്യാർത്ഥി 13 വയസുകാരൻ  ഡാനിക്ക് തൻ്റെ അസാമാന്യ ധീരതയും വിവേകവും മൂലം താരപരിപരിവേഷവും ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച രാവിലെ സ്കൂളിൽ പോകാൻ വീട്ടിൽ നിന്നിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു നീങ്ങവേ അടുത്ത് തന്നെയുള്ള ഒരു വീട്ടിലെ വളർത്ത് നായ ഡാനിയെ തടഞ്ഞു നിറുത്തി. പെട്ടെന്ന് സ്കൂളിൽ പോകാനുള്ള തിരക്കിൽ നായയെ  ഒഴിവാക്കി പോകാൻ നോക്കിയെങ്കിലും നായ ഡാനിയുടെ ദേഹത്തേക്ക് കയറി, ഡാനിയോട് എന്തോ കാര്യം പറയാനുള്ളതുപോലെ തടയുകയായിരുന്നു. കാര്യം മനസിലാക്കിയ ഡാനി നായകക്കൊപ്പം അതിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. 

വീട്ടിലെത്തിയ ഡാനി അകത്ത് കയറി നോക്കിയപ്പോൾ വീട്ടുടമസ്ഥൻ ബോധരഹിതനായി തറയിൽ കിടക്കുന്നതായിരുന്നു. സധൈര്യം ഡാനി ആംബലൻസ് വിളിച്ചു വരുത്തുകയും ആംബുലൻസ് സർവീസ് എത്തി രോഗാവസ്ഥയിലായ ഇംഗ്ലീഷുകാരനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചതു മൂലം അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു. അറ്റാക്ക് ബാധിച്ചാണ് അദ്ദേഹം കുഴഞ്ഞ് വീണതെന്ന് പിന്നീട് മനസിലായി.

ആംബുലൻസിൽ രോഗിയെ അയച്ച ശേഷം നായ ദേഹത്ത് കയറിയതിനാൽ ഷർട്ടിലും മറ്റും അഴുക്കായിരുന്ന ഡാനി തിരികെ വീട്ടിലെത്തി ഡ്രസ് മാറ്റി വൈകിയാണ് സ്കൂളിലെത്തിച്ചേർന്നത്. കാര്യമറിഞ്ഞ ഡാനി പഠിക്കുന്ന ഓൾട്രിംഹാം നോർത്ത് സെസ്ട്രിയൻ സ്കൂൾ അധികൃതർ ഡാനിക്ക് അഭിനന്ദനങ്ങൾ ചൊരിഞ്ഞു.

തുടർന്ന് ഇംഗ്ലീഷുകാരനെ നേരിൽ കണ്ടപ്പോൾ അദ്ദേഹത്തിന് നടന്ന കാര്യമൊന്നും അറിയില്ലാ എന്നാണ് ഡാനിയോട് പറഞ്ഞത്. ഡാനി അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അപ്പോഴാണ് ഇംഗ്ലീഷുകാരൻ തൻ്റെ ജീവൻ രക്ഷിച്ചത് ഡാനിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണെന്ന് തിരിച്ചറിഞ്ഞത്. ഡാനിക്ക് അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയുണ്ടായി.

ടിമ്പർലി നിവാസികളും നഴ്സ് ദമ്പതിമാരുമായ സംഗീത് ജോസഫിൻ്റേയും നിഷ സംഗീതിൻ്റെയും രണ്ട് ആൺമക്കളിൽ ഇളയവനാണ് ഡാനി. മൂത്തയാൾ ജോയൽ മാഞ്ചസ്റ്റർ ലൊറെറ്റോ കോളേജിൽ എ ലെവൽ ഒന്നാം വർഷ വിദ്യാർത്ഥിയാണ്. യുക്മ അംഗ അസോസിയേഷനായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷനിലെ (MMCA) സജീവാംഗങ്ങളാണ് സംഗീതും കുടുംബവും.

ഡാനിക്ക് ലോക്കൽ കൗൺസിലർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മറ്റെല്ലാവരും അഭിനന്ദിച്ചു. ഡാനിയുടെ സഹജീവികളോടും പ്രായമായവരോടുമുള്ള അനുകമ്പാ പൂർണമായ നന്മ പ്രവർത്തിയെ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ, എം.എം.സി.എ പ്രസിഡൻ്റ് ആഷൻ പോൾ തുടങ്ങിയവർ അഭിനന്ദിച്ചു. ഡാനിക്ക് യുക്മ ന്യൂസ് ടീമും അഭിനന്ദനം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more