1 GBP = 104.61
breaking news

ടി-20 ലോകകപ്പിൽ കളിക്കും; ഒരുക്കങ്ങൾ നടക്കുന്നു: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് മീഡിയ മാനേജർ

ടി-20 ലോകകപ്പിൽ കളിക്കും; ഒരുക്കങ്ങൾ നടക്കുന്നു: അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് മീഡിയ മാനേജർ

വരുന്ന ടി-20 ലോകകപ്പിൽ കളിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം മീഡിയ മാനേജർ ഹിക്മത് ഹസൻ. ലോകകപ്പിലേക്കുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നും ത്രിരാഷ്ട്ര പരമ്പരക്കായി വിവിധ രാജ്യങ്ങളിൽ വേദികൾ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ ഏറ്റെടുത്തതോടെ രാജ്യത്തെ ക്രിക്കറ്റ് ടീമിൻ്റെ ഭാവിയെപ്പറ്റി അനിശ്ചിതത്വങ്ങൾ ഉയർന്നിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് മീഡിയ മാനേജരുടെ പ്രതികരണം.

“ഞങ്ങൾ ടി-20 ലോകകപ്പിൽ കളിക്കും. തയ്യാറെടുപ്പുകൾ നടക്കുകയാണ്. ലഭ്യമായിട്ടുള്ള താരങ്ങൾ അടുത്ത ദിവസങ്ങളിൽ പരിശീലനത്തിലേക്ക് തിരികെ എത്തും. വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരക്കുള്ള വേദിക്കായി ഞങ്ങൾ ശ്രമിക്കുകയാണ്. ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഞങ്ങൾ സംസാരിക്കുന്നുണ്ട്. അത് എങ്ങനെയാകുമെന്ന് നോക്കാം.”- ഹിക്മത് ഹസൻ പറഞ്ഞു.

“പാകിസ്താൻ പരമ്പര മുൻ നിശ്ചയപ്രകാരം നടക്കും. ആഭ്യന്തര ടി-20 ടൂർണമെൻ്റ് സംഘടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. അത് ടി-20 ലോകകപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകളെ സഹായിക്കും. താരങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും എല്ലായ്പ്പോഴും ഞങ്ങൾ സഹായിക്കാറുണ്ട്. സാധ്യമാവുന്നതെല്ലാം ഞങ്ങൾ അവർക്കായി ചെയ്യും. രാജ്യത്തെ സംഭവവികാസങ്ങൾ കാബൂളിനെ സാരമായി ബാധിച്ചിട്ടില്ല. ഞങ്ങൾ ഓഫീസിൽ തിരികെ എത്തിയിട്ടുണ്ട്. അതുകൊണ്ട് പേടിക്കാനില്ല.”- അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more