1 GBP = 104.68
breaking news

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസ കൂടി. ഡീസലിന് 29 പൈസയാണ് വര്‍ധിച്ചത്.

കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 91 പൈസയാണ്. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 97 പൈസയും. ഈ മാസം 29 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 17 തവണയാണ്.

ഇതുവരെ കേന്ദ്രമോ സംസ്ഥാനങ്ങളോ ഇന്ധന വില കുറക്കാനായി ടാക്‌സ് ഇളവിനെ കുറിച്ച് പറഞ്ഞിട്ടില്ല. അന്താരാഷ്ട്ര വില വര്‍ധനവിന് അനുസരിച്ച് പെട്രോള്‍ വില വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more