1 GBP = 104.68
breaking news

സ്പീക്കർക്ക് പിന്നാലെ ശിവശങ്കറിനെതിരെയും സ്വപ്നയുടെ മൊഴി; യുഎഇയിൽ വ്യാപാരം തുടങ്ങാൻ പദ്ധതിയിട്ടിരുന്നു

സ്പീക്കർക്ക് പിന്നാലെ ശിവശങ്കറിനെതിരെയും സ്വപ്നയുടെ മൊഴി; യുഎഇയിൽ വ്യാപാരം തുടങ്ങാൻ പദ്ധതിയിട്ടിരുന്നു

സ്വയം വിരമിച്ച് യുഎഇയില്‍ താമസമാക്കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പദ്ധതിയിട്ടിരുന്നതായി സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബിയുമായി ചേര്‍ന്ന് ലാഭം പങ്കുവെച്ച് കൂട്ടുബിസിനസിനും ശിവശങ്കര്‍ പദ്ധതിയിട്ടിരുന്നുവെന്നും ദുബൈയില്‍ ഫ്‌ളാറ്റ് കണ്ടെത്താന്‍ ശിവശങ്കര്‍ സ്വപ്‌നയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇഡി ഹാജരാക്കിയ മൊഴിപകര്‍പ്പില്‍ പറയുന്നു. ഫ്‌ളാറ്റ് വാങ്ങുന്നതിലൂടെ യുഎഇയില്‍ താമസവിസ തരപ്പെടുത്താനായിരുന്നു ശിവശങ്കറിന്റെ ശ്രമം.

സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ വഴി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി നിര്‍മ്മിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങള്‍നയതന്ത്ര ചാനല്‍ വഴി മധ്യപൂര്‍വ ദേശത്ത് എത്തിക്കാനും വിതരണം ചെയ്യാനുമാണ് പദ്ധതി. ജമാല്‍ അല്‍ സാബിക്ക് മാത്രമായിരിക്കും മധ്യപൂര്‍വ ദേശത്ത് ഉപകരമങ്ങളഉടെ വിതരണാവകാശം. അമേരിക്കയില്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവിടെ സാധനങ്ങള്‍ നിര്‍മ്മിക്കാമെന്നതായിരുന്നു ആകര്‍ഷണം.

സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍ വിദേശത്ത് വിദ്യാഭ്യസ സ്ഥാപനം തുടങ്ങാന്‍ പദ്ധതി ഇട്ടിരുന്നെന്നും മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു നീക്കമെന്നും സ്വപ്‌ന മൊഴി നല്‍കിയിരുന്നു.

ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളേജില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ട്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ സ്പീക്കര്‍ ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന മൊഴി നല്‍കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച സ്വപ്നയുടെ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജിക്കൊപ്പമാണ് ഈ മൊഴികളുടെ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more