കോവിഡ് വീണ്ടും മലയാളിയെ കീഴടക്കി; മരണമടഞ്ഞത് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സുജ പ്രേംജിത്ത്… യുകെയുടെ വിവിധ ഭാഗങ്ങളിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ മലയാളികൾ….
Jan 25, 2021
ലണ്ടൻ: ലണ്ടൻ ഹീത്രോയ്ക്കടുത്ത് ഹെയ്സിൽ നിന്നുമാണ് യുകെ മലയാളികളെതേടി കോവിഡ് മരണം റിപ്പോർട്ട് ചെയ്യിരിക്കുന്നത്. ഇത്തവണ വിട പറഞ്ഞിരിക്കുന്നത് തിരുവനന്തപുരം സ്വദേശി സുജ പ്രേംജിത്ത് ആണ്. ഗ്രെയ്റ്റർ ലണ്ടനിലെ ഹെയ്സിൽ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സുജ പ്രേംജിത്ത് (46)ആണ് കോവിഡ് ബാധിച്ചു നിര്യാതയായത്. സുജ കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു.
നേരത്തെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സ തേടിയ സുജക്ക് പിന്നീട് കോവിഡ് പിടിപെടുകയായിരുന്നു. നാല് ദിവസം മുമ്പാണ് കോവിഡ് മൂലമുള്ള അസ്വസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. അസുഖം കൂടുതലാവുകയും ശ്വാസതടസത്തെ തുടർന്ന് ഓക്സിജന്റെ സഹായത്തോടെ ചികിത്സയിൽ കഴിയുകയും ആയിരുന്നു. ഇന്നലെ ആരോഗ്യനില കൂടുതൽ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്.
തിരുവനന്തപുരം വെങ്ങാനൂർ ദീപാഞ്ജലി ഹൗസിൽ പ്രേംജിത്ത് ആണ് ഭർത്താവ്. ഏകമകൾ അനന്യ നായർ (പാറു – 13) വിദ്യാർത്ഥിനിയാണ്. സുജ ചടയമംഗലം സ്വദേശിയാണ്. പ്രാദേശിക മലയാളി കൂട്ടായ്മയിൽ സജീവമായി പ്രവർത്തിച്ചിരുന്ന കുടുംബമാണ് ഇവരുടേത്. സുജയുടെ ആകസ്മിക മരണത്തെത്തുടർന്ന് ഹെയ്സിലെ മലയാളി സമൂഹം സഹായഹസ്തവുമായി കുടുംബത്തോടൊപ്പം ഉണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഇതിനിടയിൽ യാതൊരു കടിഞ്ഞാണുമില്ലാതെ കോവിഡ് രാജ്യവ്യാപകമായി പടരുകയും വളരെയധികം പേർ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്ന സന്ദർഭത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിരവധി മലയാളികളും ഗുരുതരാവസ്ഥയിൽ കഴിയുന്നതായി അറിയാൻ കഴിയുന്നു. ആയതിനാൽ ഇക്കാര്യത്തിൽ നാമെല്ലാവരും വലിയ ജാഗ്രത പാലിക്കണമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.
സുജ പ്രേംജിത്തിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻറ് ആൻ്റണി എബ്രഹാം തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages