1 GBP = 104.74

ഇടതുമുന്നണി യുകെ ക്യാമ്പയിൻ കമ്മിറ്റി ഉൽഘാടനം ജനുവരി 23 ന് സി പി എം നേതാവ് എംവി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും, റോഷി അഗസ്റ്റിൻ എം എൽ എ മുഖ്യാഥിതി .

ഇടതുമുന്നണി യുകെ ക്യാമ്പയിൻ കമ്മിറ്റി ഉൽഘാടനം ജനുവരി  23 ന്  സി പി എം നേതാവ്  എംവി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും, റോഷി അഗസ്റ്റിൻ എം എൽ എ മുഖ്യാഥിതി .

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് യുകെയിലെ പ്രവർത്തകർ സജ്ജരാകുന്നു. ഏപ്രിലിൽ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾ നയിക്കാനുള്ള എൽഡിഎഫ് ക്യാമ്പയിൻ കമ്മിറ്റിയുടെ ഉദ്‌ഘാടനം ജനുവരി 23 ശനിയാഴ്ച 2:30 PM (GMT)ന് (ഇൻഡ്യൻ സമയം രാത്രി 8 PM) യുകെയിലെ ഇടതുപക്ഷ പ്രവർത്തകർ പങ്കെടുക്കുന്ന കൺവെൻഷനിൽ  സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം സ. എംവി ഗോവിന്ദൻമാസ്റ്റർ ഉൽഘാടനംനിർവഹിക്കും. യോഗത്തിൽ കേരള കോൺഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിൻ MLA, AIC സെക്രട്ടറി സ.ഹർസെവ് ബെയ്‌ൻസ്‌ എന്നിവരും പങ്കെടുത്ത് സംസാരിക്കും. LDF UK കൺവീനർ രാജേഷ് കൃഷ്ണ അധ്യക്ഷത വഹിക്കും. വിവിധ ഘടക കക്ഷികളെ പ്രതിനിധീകരിച്ചു നേതാക്കൾ ആശംസയർപ്പിക്കും .

സിപിഐ(എം) യുകെ ഘടകമായ AIC UK ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. സിപിഐ, പ്രവാസി കേരളാകോൺഗ്രസ് (എം), ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ, (IWA) യുകെയിലെ വർഗ്ഗ ബഹുജന കലാസാംസ്കാരിക സംഘടനകൾ പ്രവാസി രാഷ്ട്രീയ സംഘടനകൾ എന്നിവ ഉൾപ്പെടുന്നതാണ്  LDF UK ക്യാമ്പയിൻ കമ്മിറ്റി.

യോഗത്തിൽ പങ്കെടുക്കാവാനും കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കുവാനുള്ള പ്രവർത്തനങ്ങളിൽ അണിചേരുവാനും എല്ലാ പ്രവാസി സുഹൃത്തുക്കളും മുന്നിട്ടിറങ്ങണം എന്ന് AIC സെക്രട്ടറി സ.ഹർസെവ് ബെയ്‌ൻസ്‌, LDF (UK) ക്യാമ്പയിൻ കമ്മിറ്റി കൺവീനർ സ.രാജേഷ് കൃഷ്ണഎന്നിവർ അഭ്യർത്ഥിച്ചു.

Zoom ഓൺലൈൻ മീറ്റിംഗ്  പ്ലാറ്റഫോമിൽ  നടക്കുന്ന കൺവെൻഷൻ AIC ഫേസ്ബുക് പേജിലൂടെ (www.facebook.com/CPIMAIC)  ലൈവായി വീക്ഷിക്കാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more