1 GBP = 104.61
breaking news

വർഷാവസാന പുതുവത്സര ശുശ്രൂഷകളുമായി സെഹിയോൻ നൈറ്റ് വിജിൽ നാളെ ..

വർഷാവസാന പുതുവത്സര  ശുശ്രൂഷകളുമായി  സെഹിയോൻ നൈറ്റ് വിജിൽ നാളെ ..

സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടന്നുവരുന്ന നൈറ്റ്‌ വിജിൽ വർഷാവസാനവും പുതുവത്സരവും പ്രമാണിച്ച്‌ നാളെ 31ന് വ്യാഴാഴ്ചയും 1 ന് വെള്ളിയാഴ്ചയുമായി നടക്കും.

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് ശുശ്രൂഷകൾ നടക്കുക. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിലും സെഹിയോൻ ടീമും നയിക്കുന്ന നൈറ്റ് വിജിൽ 2020 ഡിസംബർ 31 ന് രാത്രി 10മുതൽ 2021 ജനുവരി 1 വെള്ളി പുലർച്ചെ 1 മണി വരെയാണ് നടക്കുക.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്.ജപമാല , വചന പ്രഘോഷണം, ആരാധന എന്നിവയോടൊപ്പം വർഷാവസാന പുതുവത്സര പ്രാർത്ഥനകളോടെ നടക്കുന്ന നൈറ്റ് വിജിലിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 
ജേക്കബ് 07960 149670.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more