1 GBP = 104.61
breaking news

യുകെ മലയാളികൾക്ക് അഭിമാനമായി “തണ്ണിമത്തൻ ” വെബ് സീരിയസ് പുറത്തിറങ്ങി

യുകെ മലയാളികൾക്ക് അഭിമാനമായി “തണ്ണിമത്തൻ ” വെബ് സീരിയസ് പുറത്തിറങ്ങി

മാത്യൂ മാഞ്ചസ്റ്റർ.

ഇംഗ്ളണ്ടിലെ മലയാളികളുടെ ഇടയിൽ മുഴുവനും ചർച്ചാവിഷയമാക്കികൊണ്ട് “തണ്ണിമത്തൻ ” വെബ്സീരിയസിലെ ആദ്യത്തെ എപ്പിസോഡ് ക്രിസ്മസിന് പുറത്തിറങ്ങി. ഹെറിഫോർഡിലെ ഒരു പറ്റം മലയാളികളുടെഅഭിനയമോഹമാണ് ഇതിലൂടെ പൂവണിഞ്ഞത്.

ഇതിന്റെ ഏറ്റവും വലിയ പ്രേത്യേകത, ഇതിന്റെ അരങ്ങതും അണിയറയിലും പ്രവർത്തിച്ചവർ എല്ലാവരും തന്നെഎൻ എച്ച് എസ് , നഴ്സിങ് ഫീൽഡിലുള്ള പുതുമുഖങ്ങളുമാണ്. 

ഈ ലോക്ക്ഡൌൺ കാലത്ത് തങ്ങളുടെതായ പരിധിയിൽ നിന്നു കൊണ്ട് നിയമങ്ങൾ എല്ലാം പാലിച്ച് കഠിനപ്രയത്നം ചെയ്യ്താണ് അവർ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

ഇവിടുത്തെ മലയാളികൾക്കിടയിൽ സംഭവിച്ചിട്ടുള്ളതും സംഭവിക്കാവുന്നതുമായ നിയമ ലംഘനത്തിലെയ്ക്കുംഅതിന്റെ പ്രത്യാഘാതത്തിലെയ്ക്കും ഉള്ള ഒരു എത്തിനോട്ടമാണ് ആദ്യ എപ്പിസോഡ് .

വീഡിയോ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

അടുത്ത എപ്പിസോഡിന്റെ അണിയറ പ്രവർത്തനത്തിലാണ് സംവിധായകനായ അനു ക്രിഷ്ണയൂംനിർമ്മാതാക്കൾ  സൈജുവും അനോഷും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more