- കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആൾ
- സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും
- ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട്
- അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി
- ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
- കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം
- റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി
വെള്ളരിപ്രാവുകളായി പറന്നിറങ്ങി സൈറയും ആഷ്നിയും അന്നയും സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ ചേക്കേറി…..കീബോർഡിൽ മാന്ത്രിക സ്പർശം കൊണ്ട് നാദ വിസ്മയം തീർത്ത് ജോഷ്വ…..ത്രിവർണ്ണ പതാകയേന്തി ഭാരതമാതായും മഹാത്മജിയും പ്രേക്ഷകർക്ക് അഭിവാദ്യമേകി ….സ്വാതന്ത്ര്യദിനത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുണർത്തി ബർമിംഗ്ഹാം BCMC യുടെ കൌമാര പ്രതിഭകൾ അവതരിപ്പിച്ച “Let’s Break It Together” സ്പെഷ്യൽ ലൈവ് ഷോ അവിസ്മരണീയമായി ….
- Aug 16, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ നടന്ന സ്വാതന്ത്ര്യദിന സ്പെഷ്യൽ ലൈവ് ഷോ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവനും ജീവിതവും ബലി കഴിച്ച ധീര ദേശാഭിമാനികൾക്കുള്ള ഏറ്റവും ഉചിതമായ സ്മരണാഞ്ജലിയായി മാറി. സ്വാതന്ത്ര്യ സമര പോരാളികൾക്ക് ആവേശമായി സമരപഥങ്ങളിൽ പതിറ്റാണ്ടുകൾ മുഴങ്ങി നിന്ന “വന്ദേമാതരം”, “സാരേ ജഹാൻ സെ അഛാ”, “ജനഗണമന” എന്നീ ദേശഭക്തി പ്രോജ്വലിപ്പിക്കുന്ന ഗാനങ്ങൾ നമ്മുടെ ഇളം തലമുറയിൽ പെട്ട സൈറയും ആഷ്നിയും അന്നയും ജോഷ്വയും ചേർന്ന് ഏറെ വികാരവായ്പോടെ പാടി അവതരിപ്പിച്ചപ്പോൾ എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ഒരു സ്വാതന്ത്ര്യ ദിനാഘോഷമായി ഇന്നലത്തെ ലൈവ് ഷോ.
ത്രിവർണ്ണങ്ങളിൽ അലംകൃതമായ വേദിയിലായിരുന്നു കുട്ടികൾ ലൈവ് ചെയ്തെന്നുള്ളത് ഷോയുടെ ആകർഷണീയത വർദ്ധിപ്പിച്ചു. ലൈവിനിടയിൽ വേദിയിലെത്തിയ മഹാത്മജിയും ഭാരതാംബയും സ്വാതന്ത്ര്യ ദിനാഘോഷ ഷോയുടെ മാറ്റ് കൂട്ടി.
2005 ൽ പുറത്തിറങ്ങിയ മറിയം എന്ന ആൽബത്തിലെ “റോസാ പൂവേ റോസാ പൂവേ” എന്ന പ്രശസ്ത ഭക്തി ഗാനം കുട്ടികൾ നാല് പേരും ചേർന്ന് പാടി ആരംഭിച്ച ലൈവ്, ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വിശ്വ പ്രസിദ്ധമായ സ്വാതന്ത്ര്യ സമര ഗീതകം “വന്ദേമാതരം” പാടിയതോടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആവേശത്തിലായി പ്രേക്ഷകർ. താരേ സമീൻ പർ എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം “മേരി മാ” ശ്രുതി മധുരമായ് ആഷ്നി ആലപിച്ച ശേഷം വിവിധ ഭാഷകളിലെ പ്രശസ്ത ഗാനങ്ങൾ ഉൾക്കൊള്ളിച്ച മാഷപ്പായിരുന്നു കുട്ടികൾ അടുത്തതായി അവതരിപ്പിച്ചത്. സ്വന്തം ജീവൻ ബലി കഴിച്ചും രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്ന ധീര ജവാൻമാരുടെ കഥ പറഞ്ഞ ബോർഡർ എന്ന ഹിന്ദി ചിത്രത്തിലെ “സന്ദേശ് ആതെ ഹെ” എന്ന മനോഹര ഗാനം സൈറയും ആഷ്നിയും അന്നയും ചേർന്ന് പാടിയും ജോഷ്വ കീബോർഡിലുമായി അവതരിപ്പിച്ചത് ആസ്വാദകരുടെ അന്തരംഗം അഭിമാന പൂരിതമാക്കിയെന്നതിന്റെ തെളിവായിരുന്നു ലൈവിൽ വന്ന് നിറഞ്ഞ അഭിനന്ദന സന്ദേശങ്ങൾ.
റാസി എന്ന ചിത്രത്തിലെ “ഏയ് വദൻ” എന്ന ഏറെ പ്രശസ്തമായ ഗാനം, സൂഫിയും സുജാതയും എന്ന ചിത്രത്തിലെ മനോഹരമായ ഗാനം “വാതിൽക്കലെ വെള്ളരിപ്രാവ്”, കൽ ഹോ ന ഹോ എന്ന ചിത്രത്തിലെ “കൽ ഹോ ന ഹോ” എന്ന സൂപ്പർ ഹിറ്റ് ഗാനം, എ. ആർ.റഹ്മാനും റസൂൽ പൂക്കുട്ടിക്കും ഓസ്കാർ നേടി കൊടുത്ത സ്ലം ഡോഗ് മില്യനയർ എന്ന ചിത്രത്തിലെ സൂപ്പർ ഡ്യൂപ്പർ ഗാനം “ജയ് ഹോ”, ദേശ ഭക്തി ഗാനമായ “സാരേ ജഹാൻ സെ അഛാ” എന്നീ ഗാനങ്ങളോടൊപ്പം ഷെയ്പ് ഓഫ് യു, എ.ആർ.റഹ്മാൻ ഹിറ്റുകൾ എന്നീ മാഷപ്പുകളും കുട്ടികൾ നാല് പേരും ചേർന്ന് പാടി ലൈവ് മുന്നറിയപ്പോൾ ആവേശഭരിതരായ പ്രേക്ഷകരുടെ നൂറ് കണക്കിന് കമന്റുകളാണ് ലൈവിൽ വന്നു കൊണ്ടിരുന്നത്. ഡേവിഡ് എന്ന ചിത്രത്തിലെ “കനവെ കനവെ” സൈറ, ജോ ജീത വോഹി സിക്കന്ദർ എന്ന ചിത്രത്തിലെ “പെഹ്ല നഷ” ജോഷ്വ – കീബോർഡ്, ജോസഫ് എന്ന ചിത്രത്തിലെ “പൂമുത്തോളെ” അന്ന എന്നീ സോളോ ഗാനങ്ങളോടെ ലൈവ് അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു. കുട്ടികൾ നാല് പേരും ചേർന്ന് ദേശീയഗാനം പാടി ലൈവ് അവസാനിപ്പിക്കുമ്പോൾ പ്രേക്ഷകരുടെ ആവേശം ഉച്ചസ്ഥായിയിലെത്തിയിരുന്നു.
ഇന്നലത്തെ ഷോയുടെ മറ്റൊരു ആകർഷണീയതയായിരുന്നു ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് പ്രേക്ഷകർക്കായി ഒരുക്കിയിരുന്ന മൂന്ന് ക്യാഷ് പ്രൈസുകൾ. ലൈവിനിടയിൽ ജോഷ്വ ചോദിച്ച സ്വാതന്ത്ര്യ സമരവുമായ് ബന്ധപ്പെട്ട മൂന്ന് ചോദ്യങൾക്ക് ആദ്യം ശരിയുത്തരം പറഞ്ഞ മൂന്ന് പേരാണ് സമ്മാനാർഹരായത്. ബർമിംഗ്ഹാം BCMC യിലെ ജോയ് ജോൺ ഒന്നാം സമ്മാനത്തിന് അർഹനായപ്പോൾ BCMC യിലെ തന്നെ ജീന ജിൽസ് രണ്ടാം സമ്മാനവും ലണ്ടനിൽ നിന്നുള്ള റിനറ്റ് എബി മൂന്നാം സമ്മാനത്തിനും അർഹരാ
ഇന്നലത്തെ ഷോയുടെ മറ്റൊരു ആകർഷണീയതയായിരുന്നു ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് പ്രേക്ഷകർക്കായി ഒരുക്കിയിരുന്ന മൂന്ന് ക്യാഷ് പ്രൈസുകൾ. ലൈവിനിടയിൽ ജോഷ്വ ചോദിച്ച സ്വാതന്ത്ര്യ സമരവുമായ് ബന്ധപ്പെട്ട മൂന്ന് ചോദ്യങൾക്ക് ആദ്യം ശരിയുത്തരം പറഞ്ഞ മൂന്ന് പേരാണ് സമ്മാനാർഹരായത്. ബർമിംഗ്ഹാം BCMC യിലെ ജോയ് ജോൺ ഒന്നാം സമ്മാനത്തിന് അർഹനായപ്പോൾ BCMC യിലെ തന്നെ ജീന ജിൽസ് രണ്ടാം സമ്മാനവും ലണ്ടനിൽ നിന്നുള്ള റിനറ്റ് എബി മൂന്നാം സമ്മാനത്തിനും അർഹരായി.
യ
“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, കുട്ടികളേയും മാതാപിതാക്കളേയും പ്രതിനിധീകരിച്ച് ലൈവിൽ വന്ന് സംസാരിച്ച ജിമ്മി മൂലംകുന്നം കുട്ടികൾക്ക് വേണ്ടി ഇതു പോലൊരു ലൈവ് ഷോ ഒരുക്കിയതിന് നന്ദി പറയുകയും കുട്ടികളെ പ്രോൽസാഹിപ്പിക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ദീക്ഷ സ്കൂൾ ഓഫ് മ്യൂസിക് ആന്റ് ഡാൻസിലെ ആരതി അരുണിന്റെ ശിഷ്യകളാണ് യു കെ യിലെ പ്രശസ്തരായ പുത് തലമുറ ഗായികമാരായ സൈറയും ആഷ്നിയും അന്നയും. മനോഹരമായി കീബോർഡ് വായിക്കുന്ന ജോഷ്വയും കൂടുതൽ മികവിലെത്താനുള്ള പരിശീലനത്തിലാണ്. കലയുടെ ലോകത്ത് പ്രകാശ നക്ഷത്രങ്ങളാകുവാൻ ആഗ്രഹിക്കുന്ന സൈറ ജിജോ, ആഷ്നി ഷാജു, അന്ന ജിമ്മി, ജോഷ്വ മാർട്ടിൻ എന്നിവർക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 18/08/2020 ചൊവ്വ വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പര...
കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയെ ലൈംഗികമായി ഉപദ്രവ...സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും
സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മ...ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട്
കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും കടലാക്രമണ സാധ്യത മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലർട്ട് ...അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി
അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി. കമ്പനി ഡയറക്ടര്‍മാര്‍ ...ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മ...കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് ന...
കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന...റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി
സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. 114.18...മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ
മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന...
Post Your Comments Here ( Click here for malayalam )
Latest Updates
- കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആൾ കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആളാണെന്ന് പെൺകുട്ടി മൊഴി നൽകി. നിർബന്ധപൂർവ്വം തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് യുവതിയുടെ മൊഴി. ഡാൻസറായ യുവാവാണ് സംഭവത്തിൽ പ്രതി. പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി ഫ്ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു
- സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതടക്കം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. കഴിഞ്ഞ 12 ദിവസത്തിൽ 10 ദിവസവും 40°c മുകളിൽ ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. പാലക്കാട് ഇന്നലെ സാധാരണയെക്കാൾ 4.4°c കൂടുതൽ ചൂട് രേഖപ്പെടുത്തിയപ്പോൾ കോഴിക്കോട് സിറ്റിയിൽ സാധാരണയെക്കാൾ 4.6°c കൂടുതൽ ചൂടും രേഖപ്പെടുത്തി. പുനലൂർ, കണ്ണൂർ എയർപോർട്ട്, തൃശൂർ വെള്ളാനിക്കര, കോട്ടയം എന്നിവിടങ്ങളിൽ 37 മുതൽ
- ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും കടലാക്രമണ സാധ്യത മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഉയർന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും നാളെ രാവിലെ 02.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം
- അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി. കമ്പനി ഡയറക്ടര്‍മാര്‍ വ്യക്തിഗത താത്പര്യമുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഓഹരി ഉടമകളുടെയോ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നടപടി അദാനി എന്റര്‍പ്രൈസിസ്, അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി എനര്‍ജി, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികള്‍ക്കാണ് സെബിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. അദാനി എന്റര്‍പ്രൈസിസിന് രണ്ട് കാരണം
- ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്യാം ഘോഷ്. ജോലിയിൽ ലീവെടുത്ത് ഇരിക്കുകയായിരുന്നു. രണ്ടു വർഷം മുൻപാണ് ശ്യാം ഘോഷ് സർവീസിൽ പ്രവേശിച്ചത്. വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു. പുറത്തേക്ക് ഒന്നും പോകാറില്ലെന്ന് വീട്ടുകാർഡ പറയുന്നു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിൽ പോയതായിരുന്നു ശ്യാം
click on malayalam character to switch languages