- ലിവർപൂൾ അക്ഷരവേദി. ഉദ്ഘാടനം ഇന്ന്.
- മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി
- വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്
- പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത
- ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു; ഉത്തരവ് പൊടിക്കൈ എന്ന് ഡ്രൈവിങ്ങ് സ്കൂൾ സംയുക്ത സമര സമിതി
- ഉഷ്ണ തരംഗം : റേഷൻ കടകളുടെ പ്രവർത്തനവ സമയത്തിൽ മാറ്റം
- അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ്
യുക്മ സാംസ്കാരിക വേദി “Let’s Break It Together” ൽ പാട്ടിന്റെ പാലാഴി തീർത്ത് ബർണാർഡ്, ബനഡിക്ട്, ആകാഷ്, ആഷിഷ്, സാൻസിയ, മറീന എന്നീ കൌമാര പ്രതിഭകൾ …. ആസ്വാദകർക്ക് ആവേശമായി ആഗസ്റ്റിലെ ആദ്യ ലൈവ് …..
- Aug 05, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയത് യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ എർഡിംഗ്ടൺ മലയാളി അസ്സോസ്സിയേഷൻ, ബർമിംഗ്ഹാം BCMC എന്നിവയിലെ ബർണാർഡ് ബിജു, ബനഡിക്ട് ബിജു, ആകാഷ് സെബാസ്റ്റ്യൻ, ആഷിഷ് സെബാസ്റ്റ്യൻ, സാൻസിയ സാജു, മറീന ബിജു എന്നീ കൌമാര പ്രതിഭകളാണ്. ബർണാർഡ്, ആകാഷ്, ആഷിഷ് എന്നിവർ കീബോർഡിലും ബനഡിക്ട് റിഥം പാഡിലും അതിമനോഹരമായി പെർഫോം ചെയ്തപ്പോൾ സാൻസിയയും മറീനയും ഏറെ മനോഹാരിതയോടെ ഗാനങ്ങൾ ആലപിച്ചു.
“ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും” എന്ന ഭക്തിഗാനം പാടി സാൻസിയ ലൈവ് ആരംഭിച്ചപ്പോൾ ആകാഷും ആഷിഷും കീബോർഡിലും ബനഡിക്ട് റിഥം പാഡിലും കൂട്ട് ചേർന്നു. “പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണി” എന്ന ഏറെ പ്രശസ്തമായ ഗാനം കീബോർഡിലും റിഥം പാഡിലുമായി വായിച്ചപ്പോൾ “ആകാശങ്ങളിലിരിക്കും ഞങ്ങടെ” എന്ന അനശ്വര ഗാനമാണ് മറീന തുടർന്ന് പാടിയത്. മർജാവാൻ എന്ന ഹിന്ദി സിനിമയിലെ “തും ഹി ആനാ” എന്ന സൂപ്പർ ഡ്യൂപ്പർ ഗാനം ബർണാർഡും ആകാഷും ബനഡിക്ടും ചേർന്ന് ശ്രുതി മധുരമായി വായിച്ചപ്പോൾ, ആക്ഷൻ ഹീറോ ബിജു എന്ന സൂപ്പർ ഹിറ്റ് നിവിൻ പോളി ചിത്രത്തിലെ അതിപ്രശസ്തമായ “പൂക്കൾ പനിനീർ പൂക്കൾ” എന്ന ഗാനം ബനഡിക്ടും ആഷിഷും ചേർന്ന് പാടി.
ഫാ.ഷാജി തുമ്പേച്ചിറയുടെ പ്രശസ്തമായ “അമ്മേ അമ്മേ തായേ” എന്ന ഗാനം സാൻസിയയും മറീനയും ചേർന്ന് ഭംഗിയായി ആലപിച്ചപ്പോൾ “ആയിരം കണ്ണുമായ്” എന്ന ഗാനം പാടി ആഷിഷ് പ്രേക്ഷക മനസ്സുകളിൽ കുടിയേറി. “നാഥാ നിന്നെ കാണാൻ” മറീന പാടിയപ്പോൾ പ്രേക്ഷകരുടെ ആവശ്യപ്രകാരം “ജറുശലേം നായകാ” എന്ന ഗാനം സാൻസിയ പാടി. അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലെ “എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്” എന്ന ഗാനവുമായി മറീന എത്തിയപ്പോൾ “കണ്ണാം തുമ്പീ പോരാമോ” എന്ന ഹിറ്റ് ഗാനമാണ് സാൻസിയ തുടർന്ന് പാടിയത്. സാൻസിയയും മറീനയും ചേർന്ന് അതിസുന്ദരമായി പാടിയ മെഡ്ലേയായിരുന്നു ലൈവിൽ അടുത്തത്. ലൈവിൽ പങ്കെടുത്ത ആറ് കുട്ടികളുടേയും ഗുരുവും, ബർണാർഡ്, ബനഡിക്ട് എന്നിവരുടെ പിതാവും, യു കെ യിലെ അറിയപ്പെടുന്ന മ്യുസീഷ്യനുമായ ബിജു കൊച്ചുതെള്ളിയിൽ തന്റെ വയലിനുമായി കുട്ടികളോടൊപ്പം ചേർന്ന് വായിച്ച “രാജാക്കൻമാരുടെ രാജാവ്” എന്ന ഗാനം പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. തുടർന്ന് ബിജുവിന്റെ തന്നെ നേതൃത്വത്തിൽ ദേശീയഗാനം വായിച്ച് ലൈവ് അവസാനിപ്പിക്കുമ്പോഴും വന്ന് കൊണ്ടിരുന്ന അനുമോദന കമന്റുകൾ ഷോ ആസ്വാദക മനസ്സുകളിൽ ചേക്കേറി എന്നതിന്റെ തെളിവായി. ” ഒരു മണിക്കൂറിലേറെ നീണ്ട് നിന്ന ലൈവ് ഷോയിലൂടെ “Let’s Break It Together” ആസ്വാദകരുടെ പ്രിയ താരങ്ങളായി മാറിക്കഴിഞ്ഞു ഈ ആറ് കലാ പ്രതിഭകൾ.
“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, ലൈവിൽ വന്ന മാതാപിതാക്കൾ ബിജു കൊച്ചുതെള്ളിയിൽ – ബീന ബിജു, സെബാസ്റ്റ്യൻ വർക്കി – സാലി സെബാസ്റ്റ്യൻ, സാജു വർഗ്ഗീസ് – ഷീബ സാജു, ബിജു അബ്രാഹം – ജെസ്സി ബിജു എന്നിവർ കുട്ടികൾക്ക് വേണ്ടി മാത്രമായി ഇത് പോലൊരു ലൈവ് ഷോ ഒരുക്കിയതിന് നന്ദി പറയുകയും കുട്ടികളുടെ കലാപരമായ വാസനകളെ പ്രോൽസാഹിപ്പിക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
പഠനത്തോടൊപ്പം സംഗീത ലോകത്തും കഴിവ് തെളിയിക്കുന്ന ബർണാർഡ്, ബനഡിക്ട്, ആകാഷ്, ആഷിഷ്, സാൻസിയ, മറീന എന്നീ കൌമാര പ്രതിഭകൾക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ലൈവ് ഷോയിൽ അവതാരികയായി എത്തിയ ചിപ്പി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അൽവിന തന്റെ റോൾ അതീവ ഭംഗിയോടെ നിർവ്വഹിച്ചതിലൂടെ ആസ്വാദകരുടെ അഭിനന്ദനങ്ങൾ ഏറ്റ് വാങ്ങി. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 08/08/2020 ശനി വൈകുന്നേരം 5 ന് ( ഇൻഡ്യൻ സമയം രാത്രി 9:30) ആയിരിക്കും.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോ ഓർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
ലിവർപൂൾ അക്ഷരവേദി. ഉദ്ഘാടനം ഇന്ന്.
ലിവർപൂൾ: ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് "അക്ഷ...മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യ...വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്
ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞപ...പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത
ഐപിഎലിൽ ലക്നൗവിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 98 റൺസിനാണ് കൊൽക്കത്ത വിജയം കുറിച്ചത്. 236 റൺ...ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു; ഉത്തരവ് പൊടിക്കൈ എന്ന് ...
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു. സമരം താത്കാലി...ഉഷ്ണ തരംഗം : റേഷൻ കടകളുടെ പ്രവർത്തനവ സമയത്തിൽ മാറ്റം
ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. ഇന്നുമുതൽ രാവിലെ എട്...അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ്
സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്...മോശം ധനസ്ഥിതി; കേന്ദ്രസഹായം ഉടൻ വേണമെന്ന് കേരളം
മോശം ധനസ്ഥിതി, സമയബന്ധിത സഹായം വേണമെന്ന് കേന്ദ്രത്തോട് കേരളം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി...
Post Your Comments Here ( Click here for malayalam )
Latest Updates
- ലിവർപൂൾ അക്ഷരവേദി. ഉദ്ഘാടനം ഇന്ന്. ലിവർപൂൾ: ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക) അണിയിച്ചൊരുക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സ് “അക്ഷരവേദി ” ഇന്ന് വൈകിട്ട് 7.30 ന് തുടക്കമിടും. പ്രമുഖ മാധ്യമപ്രവർത്തകനും മലയാള മനോരമ യു .കെ ലേഖകനുമായ റ്റിജോ ജോർജ്ജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാധ്യമപ്രവർത്തകൻ നിധീഷ് സോമൻ ആദ്യ ക്ലാസ്സ് അവതരിപ്പിക്കും. ലിംക പ്രസിഡൻ്റ് തോമസുകുട്ടി ഫ്രാൻസിസ്, സെക്രട്ടറി വിബിൻ വർഗ്ഗീസ് ക്ലാസ്സുകൾ കോർഡിനേറ്റ് ചെയ്യും. സും മീറ്റിലൂടെ നടത്തുന്ന ചടങ്ങിൽ അസ്സോസിയേഷൻ ഭാരവാഹികൾ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ
- മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് അവധിയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അറിയിച്ചു. കനത്ത മഴ തുടരുന്ന മണിപ്പൂരില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. ആളുകള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയണമെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ സംസ്ഥാനത്തുണ്ടായ കനത്ത ആലിപ്പഴ വര്‍ഷത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. നാശനഷ്ടം സംബന്ധിച്ച് വിവരങ്ങളും ഫോട്ടോകളും അധികൃതര്‍ക്ക് കൈമാറാനും സര്‍ക്കാര്‍ നിര്‍ദേശം നല്കി. ദുരിത
- വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞപ്പോള്‍ അതു മറച്ചുവയ്ക്കാനാണ് പ്രാദേശിക നിയന്ത്രണമെന്ന ഓമനപ്പേരില്‍ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്. കേരളത്തില്‍ മുമ്പും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ജനങ്ങളെ മുന്‍കൂട്ടി സമയം അറിയിച്ചാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു നിശ്ചയവുമില്ലൊന്നിനും എന്നതാണ് അവസ്ഥ. കേരളം വൈദ്യുതി ഉല്പാദനത്തില് സ്വയം പര്യാപ്തമാകും, വൈദ്യുതി കേരളം വില്‍ക്കും തുടങ്ങിയ പിണറായി സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും നിലംപൊത്തിയിരിക്കുകയാണ്. അമിതവിലയ്ക്കാണ്
- പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത ഐപിഎലിൽ ലക്നൗവിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 98 റൺസിനാണ് കൊൽക്കത്ത വിജയം കുറിച്ചത്. 236 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ 16.1 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി. 36 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായി ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ലക്നൗ ഒരിക്കൽ പോലും കൊൽക്കത്തയ്ക്ക് വെല്ലുവിളി ഉയർത്തിയില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞ കെകെആർ നിശ്ചിത
- ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു; ഉത്തരവ് പൊടിക്കൈ എന്ന് ഡ്രൈവിങ്ങ് സ്കൂൾ സംയുക്ത സമര സമിതി ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു. സമരം താത്കാലികമായി മാറ്റിവെച്ചതാണ് എന്നും ആൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സിടി അനിൽ പറഞ്ഞു. ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരത്തിൽ ഇളവനുവദിച്ചുള്ള ഉത്തരവ് പൊടിക്കൈ മാത്രമെന്ന് ഡ്രൈവിങ്ങ് സ്കൂൾ സംയുക്ത സമര സമിതി പറഞ്ഞു. പരിഷ്കരണം അംഗീകരിച്ച് സിഐടിയു നേതാക്കൾ കയ്യടിച്ചു എന്ന് മന്ത്രി പറഞ്ഞത് തെറ്റാണെന്ന് സിടി അനിൽ പറഞ്ഞു. ഗതാഗത മന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമാണ്. മന്ത്രിക്ക് തെറ്റായ ധാരണകളാണ്
click on malayalam character to switch languages