- സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
- സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
- വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല
- ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം
- ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്
- ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാൻ: വിവിധ ടീമുകളുടെ ലോകകപ്പ് ടീം ഇങ്ങനെ
- കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
ഇന്ന് ചൊവ്വ സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുമുള്ള മൂന്ന് കൌമാര പ്രതിഭകളായ അൻസൽ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്ലിയും Let’s break it together” ൽ…. സപ്തസ്വര വർണ്ണങ്ങളുടെ മാരിവില്ലിനാൽ സംഗീത സാന്ദ്രമായ നിമിഷങ്ങൾക്ക് താളമേളമൊരുക്കാൻ യുക്മ സാംസ്കാരിക വേദിയുടെ അരങ്ങത്ത്…
- Jul 07, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
ഇന്ന് ചൊവ്വാഴ്ച (07/07/20) വൈകുന്നേരം 5PM ന് സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നും മൂന്ന് കൌമാര പ്രതിഭകൾ അൻസൽ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്ലിയും Let’s break it together” ൽ….. സപ്തസ്വര വർണ്ണങ്ങളുടെ മാരിവില്ലിനാൽ സംഗീത സാന്ദ്രമായ നിമിഷങ്ങൾക്ക് താളമേളമൊരുക്കാൻ യുക്മ സാംസ്കാരിക വേദിയുടെ അരങ്ങത്ത്.
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ട് ആരംഭിച്ച ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” യു കെയിലേയും ലോകമെമ്പാടുമുള്ള ജനമനസ്സുകളിൽ ഇടം നേടി ഉജ്ജ്വലമായി മുന്നേറ്റം തുടരുകയാണ്. യുക്മ പേജിലൂടെ പ്രക്ഷേപണം ചെയ്യുന്ന “Let’s Break it Together” ൽ ഇന്ന് ജൂലൈ 7 ചൊവ്വാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് വയലിനിലും ഗിറ്റാറിലും പിയാനോയിലും സംഗീതത്തിന്റെ മാന്ത്രികത തീർക്കുന്ന സ്റ്റോക് ഓൺ ട്രെൻഡിൽ നിന്നുള്ള അൻസൽ സൈജു, സാം ആന്റണി, ജോഷ്വാ ആഷ്ലി എന്നീ മൂവർ സംഘമാണ്. യുക്മയിലെ കരുത്തുറ്റ റീജിയനായ മിഡ്ലാൻഡ്സിലെ ഏറ്റവും കരുത്തുറ്റ അംഗ അസ്സോസ്സിയേഷനുകളിൽ ഒന്നായ S M A സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ അരുമകളാണ് ഈ മൂന്ന് കൌമാര താരങ്ങൾ.
ചെറു പ്രായത്തിൽ തന്നെ സംഗീതം ജീവിതത്തോട് ചേർത്ത് വെച്ച കൌമാര കലാകാരനാണ് അൻസൽ സൈജു. നന്നേ ചെറുപ്പം മുതൽ വയലിനിൽ പരിശീലനം തുടങ്ങിയ അൻസൽ ഗ്രേഡ് 5 ൽ എത്തി നിൽക്കുകയാണ്. സ്റ്റോക്കിലെ സെന്റ്. ജോസഫ് കോളേജിലെ ഇയർ 8 വിദ്യാർത്ഥിയായ ഈ 13 കാരൻ കോളേജിലെ സീനിയർ ഓർക്കസ്ട്രയിലെ അംഗമാണ്. സ്റ്റോക്ക് ഓൺ ട്രെൻഡ് സിറ്റി മ്യൂസിക് സർവീസ് അംഗമായ അൻസൽ ഇതിനോടകം യുക്മ കലാമേള, S M A പ്രോഗ്രാമുകൾ, ബൈബിൾ കലോത്സവം തുടങ്ങി നിരവധി വേദികളിൽ തന്റെ വയലിൻ പ്രാവീണ്യം തെളിയിച്ച് കഴിഞ്ഞു.
ബൈബിൾ കലോത്സവം വയലിൻ വിഭാഗത്തിൽ വിജയിയായ അൻസൽ തന്റെ 9-ാ മത്തെ വയസ്സിൽ കരാട്ടെ ബ്ളാക്ക് ബെൽറ്റ് കരസ്ഥമാക്കി കായിക രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. S M A യുടെ സജീവാംഗങ്ങളായ സൈജു ജോസഫ് – ജയമോൾ സൈജു ദമ്പതികളുടെ മകനാണ് അൻസൽ. കലാ കായികരംഗങ്ങളിൽ മിന്നിത്തിളങ്ങുന്ന ഒരു ബഹുമുഖ പ്രതിഭയാണ് 14 കാരനായ സാം ആന്റണി. സ്റ്റോക്കിലെ സെന്റ്. ജോസഫ് കോളേജിലെ ഇയർ 9 വിദ്യാർത്ഥിയായ സാം ഗിറ്റാറിലൂടെ തന്റെ സംഗീതാഭിമുഖ്യം വെളിപ്പെടുത്തുമ്പോൾ തന്നെ നൃത്തം, ബാസ്കറ്റ് ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, കരാട്ടെ എന്നിങ്ങനെ നിരവധി ഇനങ്ങളിൽ പരിശീലനം തുടരുകയാണ്. ചെറു പ്രായത്തിൽ തന്നെ ഗിറ്റാർ പരിശീലനം തുടങ്ങിയ സാം നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സയൻസ് അവാർഡ് കരസ്ഥമാക്കിയിട്ടുള്ള ഈ മിടുക്കൻ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടീമിലും അംഗമാണ്. ആന്റോ ജോസിൻ്റെയും SMA യുടെ സെക്രട്ടറിയും യുക്മ പ്രതിനിധിയുമായ സിനി ആന്റോയുടെയും മകനാണ് സാം.
പിയാനോയിൽ സ്വര വിസ്മയം തീർക്കുന്ന ജോഷ്വാ ആഷ്ലി സംഗീതം തന്റെ ഹൃദയത്തോട് ചേർത്ത് വച്ചിരിക്കുന്ന ഒരു കൊച്ച് കലാകാരനാണ്. പിയാനോ ഗ്രേഡ് 4 ൽ പരിശീലനം തുടരുന്ന ജോഷ്വാ സ്റ്റോക്കിലെ സെന്റ്. തോമസ് മൂർ കാത്തലിക് അക്കാഡമിയിലെ ഇയർ 9 വിദ്യാർത്ഥിയാണ്. ചെറിയ പ്രായത്തിൽ തന്നെ പിയാനോയിൽ പരിശീലനം തുടങ്ങിയ ജോഷ്വാ ഇതിനോടകം നിരവധി വേദികളിൽ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. കരാട്ടെയിൽ ബ്ളാക്ക് ബെൽറ്റ് കരസ്ഥമാക്കിയ ഈ 14 കാരൻ പിയാനോയോടൊപ്പം കരാട്ടെയിലും പരിശീലനം തുടരുകയാണ്. S M A യുടെ സജീവാംഗങ്ങളായ ആഷ്ലി കുര്യൻ – ബെറ്റി കുരിയാക്കോസ് ദമ്പതികളുടെ മകനാണ് ജോഷ്വാ.
യുക്മ സാംസ്കാരിക വേദിയുടെ “LET’S BREAK IT TOGETHER” എന്ന ലൈവ് ടാലന്റ് ഷോയിൽ ഇന്ന് ജൂലൈ 7 ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകരെ സന്തോഷത്തിലാറാടിക്കുവാൻ എത്തുന്ന അൻസൽ സൈജു, സാം ആന്റണി, ജോഷ്വ ആഷ്ലി എന്നീ കൌമാര നക്ഷത്രങ്ങൾക്ക് മുഴുവൻ കലാസ്വാദകരുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മയുടെയും, യുക്മ സാംസ്കാരിക വേദി പ്രവർത്തകരുടേയും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
“Let’s Break it Together” വ്യാഴാഴ്ച ഉണ്ടായിരിക്കുന്നതല്ല. അടുത്ത പരിപാടി നടക്കുന്നത് ശനിയാഴ്ച (11/07/20) 5pm നായിരിക്കുമെന്ന് അറിയിക്കുന്നു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം സെപ്റ്റംബർ 21 ന് ബിർമിംഗ് ഹാമിൽ മേജർ ആർച്ച് ബിഷപ്...
ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ വാർ...സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര...സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി....വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല
വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷന...ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം
ഡൽഹിയിൽ 50 ൽ അധികം സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭ...ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്
ലൈംഗികാതിക്രമ കേസിൽ പ്രതികളായ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി...ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാ...
ഇക്കൊല്ലം ജൂണിൽ ആരംഭിക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള സംഘത്തെ പ്രഖ്യാപിച്ച് വിവിധ ടീമുകൾ. ഇന...കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
കൊല്ലം മടത്തറയിൽ കിണറ്റിൽ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. മുല്ല...
Post Your Comments Here ( Click here for malayalam )
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം സെപ്റ്റംബർ 21 ന് ബിർമിംഗ് ഹാമിൽ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉത്ഘാടനം ചെയ്യും ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ വാർഷിക സമ്മേളനം ” THAIBOOSA ” സെപ്റ്റംബർ 21 ന് ബിർമിംഗ് ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉത്ഘാടനം ചെയ്യും. രാവിലെ എട്ട് മുപ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും
- സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും. സാധാരണ രേഖപ്പെടുത്തുന്നതിനേക്കാള്‍ 3 മുതല്‍ 5 വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത ആഴ്ചയോടെ വേനല്‍മഴ കൂടുതല്‍ മേഖലകളില്‍ സജീവമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂരും 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോട്ടയം, കോഴിക്കോട് 38 ഡിഗ്രി സെല്‍ഷ്യസ്
- സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 800 രൂപ കുറഞ്ഞ് 52,440 രൂപയായി. 18 കാരറ്റിന്റെ സ്വർണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 5465 രൂപയായി. 2024 ഒന്നാം പാദത്തിൽ, ഇന്ത്യയുടെ മൊത്തം സ്വർണ ആവശ്യം 136.7 ടണ്ണായിരുന്നു, 2023 ലെ ഒന്നാം പാദത്തിലെ 126.3 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 8% വർധനവ് ഇന്ത്യക്കാർക്ക് സ്വർണവുമായുള്ള ബന്ധം
- വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തുക. സൗത്ത് സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർ തൃപ്പൂണിത്തുറയിലോ ടൗൺ സ്റ്റേഷനിലോ ഇറങ്ങി യാത്രയ്ക്കായി ബദൽ മാർഗ്ഗം ഉപയോഗിക്കേണ്ടിവരും. എൻജിൻ മാറ്റാൻ വേണ്ടിവരുന്ന അധികസമയം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വേണാട് എക്സ്പ്രസ് നോർത്ത് വഴി മാത്രമാക്കാനുള്ള കാരണം. എന്നാൽ സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കിയത് ജോലിക്കും മറ്റും എറണാകുളത്തെത്തുന്ന സ്ഥിരം യാത്രക്കാരെ ദുരിതത്തിൽ ആക്കുന്നുണ്ട്
- ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം ഡൽഹിയിൽ 50 ൽ അധികം സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശമയച്ചത് റഷ്യയിൽ നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡൽഹി, നോയിഡ് മേഖലയിലെ 50ലധികം സ്കൂളുകളിൽ ബോംബ് ഭീഷണി രാജ്യ തലസ്ഥാനത്തെ മുൾമുനയിലാക്കിയിരുന്നു. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവടങ്ങളിലേക്കാണ് ഇന്നു പുലർച്ചെ 4.15 ന്
click on malayalam character to switch languages