- എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം
- ‘ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളെ മതത്തിന്റെ പേരിൽ കോൺഗ്രസ് തീരുമാനിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി
- സഞ്ജുവിന്റെ പോരാട്ടം രക്ഷയായില്ല; രാജസ്ഥനെ 20 റൺസിന് തോൽപ്പിച്ച് ഡൽഹി
- ഓസ്ട്രേലിയക്ക് പോകാനിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സ്റ്റുഡൻ്റ് വിസയ്ക്കുള്ള ബാങ്ക് സേവിങ്സ് പരിധി കൂട്ടി ഇരുട്ടടി
- കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
- കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനെക
- KPCC അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തി; എംഎം ഹസന് വിമർശനം
സ്വര വർണ്ണങ്ങളുടെ മാരിവില്ലിനാൽ സംഗീത സാന്ദ്രമായ നിമിഷങ്ങൾക്ക് താളമേളമൊരുക്കാൻ സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നും മൂന്ന് കൌമാര താരങ്ങൾ….. അൻസൽ സൈജുവും സാം ആന്റണിയും ജോഷ്വാ ആഷ്ലിയും നാളെ ചൊവ്വ (07/07/2020) 5 PM ന് “Let’s break it together” ൽ എത്തുന്നു …..
- Jul 06, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ട് ആരംഭിച്ച ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” യു കെയിലേയും ലോകമെമ്പാടുമുള്ള ജനമനസ്സുകളിൽ ഇടം നേടി ഉജ്ജ്വലമായി മുന്നേറ്റം തുടരുകയാണ്. യുക്മ പേജിലൂടെ പ്രക്ഷേപണം ചെയ്യുന്ന “Let’s Break it Together” ൽ നാളെ ജൂലൈ 7 ചൊവ്വാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് വയലിനിലും ഗിറ്റാറിലും പിയാനോയിലും സംഗീതത്തിന്റെ മാന്ത്രികത തീർക്കുന്ന സ്റ്റോക് ഓൺ ട്രെൻഡിൽ നിന്നുള്ള അൻസൽ സൈജു, സാം ആന്റണി, ജോഷ്വാ ആഷ്ലി എന്നീ മൂവർ സംഘമാണ്. യുക്മയിലെ കരുത്തുറ്റ റീജിയനായ മിഡ്ലാൻഡ്സിലെ ഏറ്റവും കരുത്തുറ്റ അംഗ അസ്സോസ്സിയേഷനുകളിൽ ഒന്നായ S M A സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ അരുമകളാണ് ഈ മൂന്ന് കൌമാര താരങ്ങൾ.
ചെറു പ്രായത്തിൽ തന്നെ സംഗീതം ജീവിതത്തോട് ചേർത്ത് വെച്ച കൌമാര കലാകാരനാണ് അൻസൽ സൈജു. നന്നേ ചെറുപ്പം മുതൽ വയലിനിൽ പരിശീലനം തുടങ്ങിയ അൻസൽ ഗ്രേഡ് 5 ൽ എത്തി നിൽക്കുകയാണ്. സ്റ്റോക്കിലെ സെന്റ്. ജോസഫ് കോളേജിലെ ഇയർ 8 വിദ്യാർത്ഥിയായ ഈ 13 കാരൻ കോളേജിലെ സീനിയർ ഓർക്കസ്ട്രയിലെ അംഗമാണ്. സ്റ്റോക്ക് ഓൺ ട്രെൻഡ് സിറ്റി മ്യൂസിക് സർവീസ് അംഗമായ അൻസൽ ഇതിനോടകം യുക്മ കലാമേള, S M A പ്രോഗ്രാമുകൾ, ബൈബിൾ കലോത്സവം തുടങ്ങി നിരവധി വേദികളിൽ തന്റെ വയലിൻ പ്രാവീണ്യം തെളിയിച്ച് കഴിഞ്ഞു. ബൈബിൾ കലോത്സവം വയലിൻ വിഭാഗത്തിൽ വിജയിയായ അൻസൽ തന്റെ 9-ാ മത്തെ വയസ്സിൽ കരാട്ടെ ബ്ളാക്ക് ബെൽറ്റ് കരസ്ഥമാക്കി കായിക രംഗത്തും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. S M A യുടെ സജീവാംഗങ്ങളായ സൈജു ജോസഫ് – ജയമോൾ സൈജു ദമ്പതികളുടെ മകനാണ് അൻസൽ.
കലാ കായികരംഗങ്ങളിൽ മിന്നിത്തിളങ്ങുന്ന ഒരു ബഹുമുഖ പ്രതിഭയാണ് 14 കാരനായ സാം ആന്റണി. സ്റ്റോക്കിലെ സെന്റ്. ജോസഫ് കോളേജിലെ ഇയർ 9 വിദ്യാർത്ഥിയായ സാം ഗിറ്റാറിലൂടെ തന്റെ സംഗീതാഭിമുഖ്യം വെളിപ്പെടുത്തുമ്പോൾ തന്നെ നൃത്തം, ബാസ്കറ്റ് ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, കരാട്ടെ എന്നിങ്ങനെ നിരവധി ഇനങ്ങളിൽ പരിശീലനം തുടരുകയാണ്. ചെറു പ്രായത്തിൽ തന്നെ ഗിറ്റാർ പരിശീലനം തുടങ്ങിയ സാം നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സയൻസ് അവാർഡ് കരസ്ഥമാക്കിയിട്ടുള്ള ഈ മിടുക്കൻ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടീമിലും അംഗമാണ്. ആന്റോ ജോസിൻ്റെയും SMA യുടെ സെക്രട്ടറിയും യുക്മ പ്രതിനിധിയുമായ സിനി ആന്റോയുടെയും മകനാണ് സാം.
പിയാനോയിൽ സ്വര വിസ്മയം തീർക്കുന്ന ജോഷ്വാ ആഷ്ലി സംഗീതം തന്റെ ഹൃദയത്തോട് ചേർത്ത് വച്ചിരിക്കുന്ന ഒരു കൊച്ച് കലാകാരനാണ്. പിയാനോ ഗ്രേഡ് 4 ൽ പരിശീലനം തുടരുന്ന ജോഷ്വാ സ്റ്റോക്കിലെ സെന്റ്. തോമസ് മൂർ കാത്തലിക് അക്കാഡമിയിലെ ഇയർ 9 വിദ്യാർത്ഥിയാണ്. ചെറിയ പ്രായത്തിൽ തന്നെ പിയാനോയിൽ പരിശീലനം തുടങ്ങിയ ജോഷ്വാ ഇതിനോടകം നിരവധി വേദികളിൽ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. കരാട്ടെയിൽ ബ്ളാക്ക് ബെൽറ്റ് കരസ്ഥമാക്കിയ ഈ 14 കാരൻ പിയാനോയോടൊപ്പം കരാട്ടെയിലും പരിശീലനം തുടരുകയാണ്. S M A യുടെ സജീവാംഗങ്ങളായ ആഷ്ലി കുര്യൻ – ബെറ്റി കുരിയാക്കോസ് ദമ്പതികളുടെ മകനാണ് ജോഷ്വാ.
യുക്മ സാംസ്കാരിക വേദിയുടെ “LET’S BREAK IT TOGETHER” എന്ന ലൈവ് ടാലന്റ് ഷോയിൽ ജൂലൈ 7 ചൊവ്വ 5 P M ന് (ഇൻഡ്യൻ സമയം രാത്രി 9.30)പ്രേക്ഷകരെ സന്തോഷത്തിലാറാടി – ക്കുവാൻ എത്തുന്ന അൻസൽ സൈജു, സാം ആന്റണി, ജോഷ്വ ആഷ്ലി എന്നീ കൌമാര നക്ഷത്രങ്ങൾക്ക് മുഴുവൻ കലാസ്വാദകരുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
ലണ്ടൻ റീജണൽ നൈറ്റ് വിജിൽ മെയ് 24 ന് ബാസിൽഡനിൽ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയായും സംയുക്തമാ...
അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ...എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99. 69 ശതമാനമാണ...‘ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളെ മതത്തിന്റെ പേരിൽ കോൺഗ്രസ് തീരുമാനിക്കും’; പ്രധാനമന്ത്രി നരേന്ദ്ര...
വിദ്വേഷ പരാമർശം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷത്തിന് മുൻഗണന നൽകുകയാണ് കോൺഗ്രസിന്റ...സഞ്ജുവിന്റെ പോരാട്ടം രക്ഷയായില്ല; രാജസ്ഥനെ 20 റൺസിന് തോൽപ്പിച്ച് ഡൽഹി
ഐപിഎല്ലിൽ രാജസ്ഥാന് വീണ്ടും തോൽവി. ഡൽഹിയോട് 20 റൺസിനാണ് രാജസ്ഥാന് പരാജയപ്പെട്ടത്. ഡൽഹിക്കെതിരെ 222 ...ഓസ്ട്രേലിയക്ക് പോകാനിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സ്റ്റുഡൻ്റ് വിസയ്ക്കുള്ള ബാങ്ക് സേവിങ്സ് പരിധി കൂട...
വിദ്യാഭ്യാസത്തിനായി രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ ബാങ്ക് സേവിങ്സ് പരിധി ഉയർത്തുമെന്ന് ...കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലക...കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനെക
കൊവിഡ് വാക്സിനുകൾ അപൂർവമായി പാർശ്വഫലങ്ങളുണ്ടാക്കുമെന്ന വാർത്ത പുറത്ത് വന്നതിന് ആഴ്ചകൾ പിന്നാലെ കൊവ...KPCC അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തി; എംഎം ഹസന് വിമർശനം
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ച...
Post Your Comments Here ( Click here for malayalam )
Latest Updates
- ലണ്ടൻ റീജണൽ നൈറ്റ് വിജിൽ മെയ് 24 ന് ബാസിൽഡനിൽ; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും. അപ്പച്ചൻ കണ്ണഞ്ചിറ ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും. ബാസിൽഡനിലെ ഹോളി ട്രിനിറ്റി ദേവാലയത്തിൽ വെച്ചാണ് നൈറ്റ് വിജിൽ ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച് രാത്രിയാമങ്ങളിൽ ത്യാഗപൂർവ്വം ഉണർന്നിരുന്ന് നടത്തുന്ന പ്രാർത്ഥനയും, ആരാധനയും,സ്തുതിപ്പും, ക്രിസ്തുവിൽ അനുരഞ്ജനപ്പെടുവാനും, ദൈവീക
- എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99. 69 ശതമാനമാണ് ഈ വര്ഷത്തെ വിജയം. വിജയശതമാനത്തില് കഴിഞ്ഞ വര്ഷത്തേക്കാള് നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം.ഏറ്റവും കൂടുതൽ വിജയശതമാനം കോട്ടയം ജില്ലയിലാണ്. കുറഞ്ഞ ജില്ല തിരുവനന്തപുരവും. പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ പരീക്ഷാഫലം അറിയാം
- ‘ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളെ മതത്തിന്റെ പേരിൽ കോൺഗ്രസ് തീരുമാനിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പരാമർശം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷത്തിന് മുൻഗണന നൽകുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് മധ്യപ്രദേശിലെ ധാറിൽ പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. മതത്തിൻ്റെ അടിസ്ഥാനത്തിൽ ക്രിക്കറ്റ് ടീമിന് അകത്തും പുറത്തും ആരൊക്കെ ഉണ്ടായിരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കുമെന്ന് മോദി പറഞ്ഞു. രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാനാണ് കോൺഗ്രസിൻ്റെ ഉദ്ദേശമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അയോധ്യയിലെ ക്ഷേത്രത്തിന് ബാബറി പൂട്ട് സ്ഥാപിക്കുന്നതിനോ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുന്നതിനോ കോൺഗ്രസിന് കഴിയാതിരിക്കാൻ തനിക്ക് 400 സീറ്റുകൾ
- സഞ്ജുവിന്റെ പോരാട്ടം രക്ഷയായില്ല; രാജസ്ഥനെ 20 റൺസിന് തോൽപ്പിച്ച് ഡൽഹി ഐപിഎല്ലിൽ രാജസ്ഥാന് വീണ്ടും തോൽവി. ഡൽഹിയോട് 20 റൺസിനാണ് രാജസ്ഥാന് പരാജയപ്പെട്ടത്. ഡൽഹിക്കെതിരെ 222 വിജയലക്ഷ്യമായി ഇറങ്ങിയ രാജസ്ഥാന്റെ പോരാട്ടം 201ൽ അവസാനിച്ചു. ക്യാപ്റ്റൻ സഞ്ജു ഡൽഹിക്കെതിരെ പോരാടിയെങ്കിലും മറ്റാർക്കും ടീം ടോട്ടലിൽ വലിയ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഡൽഹി എട്ടു വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത ഓവറിൽ 221 റൺസ് നേടി. രാജസ്ഥാന് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ ജയ്സ്വാളിനെ നാഷ്ടമായി. പിന്നാലെയെത്തിയ ബട്ലറും
- ഓസ്ട്രേലിയക്ക് പോകാനിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സ്റ്റുഡൻ്റ് വിസയ്ക്കുള്ള ബാങ്ക് സേവിങ്സ് പരിധി കൂട്ടി ഇരുട്ടടി വിദ്യാഭ്യാസത്തിനായി രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ ബാങ്ക് സേവിങ്സ് പരിധി ഉയർത്തുമെന്ന് ഓസ്ട്രേലിയ. ഇതോടൊപ്പം രാജ്യത്ത് നിരവധി കോളേജുകൾ വിദ്യാർത്ഥികളെ കബളിപ്പിക്കുന്നുണ്ടെന്ന മുന്നറിയിപ്പും ഓസ്ട്രേലിയ സർക്കാർ നൽകി. വെള്ളിയാഴ്ച മുതൽ ഓസ്ട്രേലിയയിൽ വിദ്യാർത്ഥി വിസക്ക് അപേക്ഷിക്കുന്നവർ 29710 ഓസ്ട്രേലിയൻ ഡോളർ തങ്ങളുടെ സേവിങ്സായി കാണിക്കണം. 19576 അമേരിക്കൻ ഡോളറും 16.34 ലക്ഷം ഇന്ത്യൻ രൂപയ്ക്കും തുല്യമായ തുകയാണിത്. ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഓസ്ട്രേലിയ സ്റ്റുഡൻ്റ് വിസയുമായി ബന്ധപ്പെട്ട ബാങ്ക് സേവിങ്സ് പരിധി ഉയർത്തിയത്. ഒക്ടോബറിൽ
click on malayalam character to switch languages