1 GBP = 104.63
breaking news

ലിബിയയില്‍ വിമതരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു

ലിബിയയില്‍ വിമതരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു

ലിബിയന്‍ തലസ്ഥാന ട്രിപ്പോളി പിടിച്ചെടുക്കാനുള്ള വിമത ശ്രമം തുടരുന്നു. ആക്രമണങ്ങളിൽ ഇതുവരേയായി 21 പേര്‍ കൊല്ലപ്പെട്ടെന്നാണ് സർക്കാറിന്റെ കണക്ക്.

ആയിരക്കണക്കിന് കുടിയേറ്റക്കാരും അഭയാർഥികളുമാണ് ട്രിപ്പോളിയിലെ തടവുകേന്ദ്രങ്ങളിൽ എന്താണ് സംഭവിച്ചതെന്നറിയാതെ ആശങ്കയോടെ കഴിയുന്നത്. രണ്ട് മണിക്കൂർ നീണ്ട താത്കാലിക യുദ്ധവിരാമത്തിനായി ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടതിനാൽ കുറേയേറെ പേർക്ക് പ്രദേശത്ത് നിന്ന് രക്ഷപ്പെടാനായി.

ജനറൽ ഖാലിഫ ഹഫ്ത്താറിന്റെ നേതൃത്വത്തിലുള്ള വിമത സംഘം കിഴക്കന്‍ പ്രദേശത്ത് നിന്നാണ് ട്രിപ്പോളി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയത്.

അട്ടിമറി നടത്താന്‍ ശ്രമിച്ചെന്ന കുറ്റം ജനറൽ ഖാലിഫ ഹഫ്താറിനെതിരെ ചുമത്തപ്പെടുമെന്ന് ലിബിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ ഒരാൾ റെഡ് ക്രസന്റ് ഡോക്ടറാണ്. വിമത സേനിലെ പതിനാലോളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. സുരക്ഷാ സ്ഥിതി മോശമായ പ്രദേശത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ലോകരാജ്യങ്ങളുടെ ശ്രമം തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more