1 GBP = 104.93

ഏത് നിമിഷവും യുദ്ധത്തിന് സജ്ജമായിരിക്കണം: സേനക്ക് ചൈനീസ് പ്രസിഡന്റിന്‍റെ നിര്‍ദേശം

ഏത് നിമിഷവും യുദ്ധത്തിന് സജ്ജമായിരിക്കണം: സേനക്ക് ചൈനീസ് പ്രസിഡന്റിന്‍റെ നിര്‍ദേശം

ഏത് നിമിഷവും യുദ്ധത്തിന് സജ്ജമായിരിക്കണമെന്ന് ചൈനീസ് സേനക്ക് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ നിര്‍ദേശം. വ്യാപാരം, ദക്ഷിണ ചൈനാ കടലിലെ ഇടപെടലുകള്‍ എന്നിവയെ ചൊല്ലി അമേരിക്കയുമായി തര്‍ക്കം രൂക്ഷമായിരിക്കെയാണ് ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദേശം.

ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ നിര്‍ദേശം. അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങുക, യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക എന്നീ നിര്‍ദേശങ്ങളാണ് യോഗത്തില്‍ പ്രധാനമായി ഉയര്‍ന്നത്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ലോകശക്തി, വികസനം തുടങ്ങിയ കാര്യങ്ങളില്‍ ചൈനയെ സംബന്ധിച്ച് നിര്‍ണായക കാലമാണിത്. ചൈനക്കെതിരായ വെല്ലുവിളികളും വര്‍ധിച്ചിരിക്കുകയാണ്. ശത്രുക്കളെയും ഭീഷണികളെയും നേരിടാനും അടിയന്തര യുദ്ധങ്ങള്‍ക്കുമുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കണമെന്നും ഷി നിര്‍ദേശം നല്‍കിയതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ഏത് നിമിഷവും യുദ്ധത്തിന് സജ്ജമായിരിക്കണം: സേനക്ക് ചൈനീസ് പ്രസിഡന്റിന്‍റെ നിര്‍ദേശം

ദക്ഷിണ ചൈനാ കടലിലെ അമേരിക്കന്‍ നിരീക്ഷണവും ദക്ഷിണ കൊറിയയിലെ അത്യാധുനിക മിസൈല്‍ വേധ സംവിധാനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കുമെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചൈന വന്‍ പ്രഹരശേഷിയുള്ള ആണവേതര ബോംബ് നിര്‍മിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. ബോംബുകളുടെ മാതാവ് എന്ന് വിളിപ്പേരുള്ള യു.എസിന്റെ എം.ഒ.എ.ബി എന്ന ബോംബിനുള്ള മറുപടിയായാണ് ചൈന പുതിയ ആണവേതര ബോംബ് നിര്‍മിച്ചത്. ഇതിന് ചൈന നല്‍കിയ പേരും മദര്‍ ഓഫ് ഓള്‍ ബോംബ്സ് എന്നു തന്നെയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more