1 GBP = 104.47
breaking news

മാഞ്ചസ്റ്റർ റീജിയനിലെ രണ്ട് മിഷനുകളുടെ ഉദ്ഘാടനം നാളെ; സഭാതലവൻ മാർ ആലഞ്ചേരിക്ക് വൻ വരവേല്‌പ് നൽകാൻ മാഞ്ചസ്റ്റർ ഒരുങ്ങി…

മാഞ്ചസ്റ്റർ റീജിയനിലെ രണ്ട് മിഷനുകളുടെ ഉദ്ഘാടനം നാളെ; സഭാതലവൻ മാർ ആലഞ്ചേരിക്ക് വൻ വരവേല്‌പ് നൽകാൻ മാഞ്ചസ്റ്റർ ഒരുങ്ങി…
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ റീജിയനിൽ രണ് മിഷനുകൾ നാളെ ഉച്ചകഴിഞ്ഞു വിഥിൻഷോ സെന്റ് ആന്റണിസ് പള്ളിയിൽ സിറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനമധ്യേ ഉൽഘാടനം ചെയ്യപ്പെടുന്നു.
വിഥിൻഷോ, സെൻട്രൽ മാഞ്ചസ്റ്റർ , സ്റ്റോക്‌പോർട് നോർത്ത് മാഞ്ചസ്റ്റർ , ആസ്റ്റൺ & ഓൾഡ് ഹാം ഇവ ഉൾപ്പെടുന്ന മാഞ്ചസ്റ്റർ സെന്റ് തോമസ് മിഷൻ, സെന്റ് മേരീസ് ക്നാനായമിഷൻ ഇവയാണ് നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്യുന്നത്.
സ്കോട്ട്ലൻഡിൽ നിന്നും ഉച്ചകഴിഞ്ഞ് 2 മണിക്ക് ദേവാലയാങ്കണത്തിലെത്തുന്ന കർദിനാൾ ജോർജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , കോട്ടയം രൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ എന്നിവർക്ക് വൈദികരും വിശ്വാസസമൂഹവും ചേർന്നു ഊഷ്മള സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്.
 തുടർന്ന്  റീജിയനിലെ എല്ലാ കുർബാനകേന്ദ്രങ്ങളിലെയും അൾത്താരശുശ്രുഷികളും ഈ വർഷംആദ്യകുർബാന സ്വീകരിച്ച കുട്ടികളും മുത്തുക്കുടകളേന്തിയ വനിതാഫോറം അംഗങ്ങളും ചേർന്നു അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും ആഘോഷമായി അൾത്താരയിലേക്കാനയിക്കുന്നതാണ് . മാഞ്ചസ്റ്റർ റീജിയൻ കോർഡിനേറ്റർ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ എല്ലാവരെയും സ്വാഗതം ചെയ്യും. തുടർന്ന് മിഷനുകൾ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രികൾ വായിക്കും. അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മിഷനുകളുടെ ഔദ്യോഗിക ഉൽഘാടനം നിർവ്വഹിക്കും .തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന ആയിരിക്കും. മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാവും. പിതാക്കൻമാരായ മാർ ജോസഫ്  സ്രാമ്പിക്കൽ, മാർ ജോസഫ് പണ്ടാരശ്ശേരിൽ, വികാരി ജനറാൾമാരയ റവ.ഫാ.സജി മലയിൽ പുത്തൻപുരയിൽ, റവ.ഡോ.മാത്യു ചൂരപ്പൊയ്കയിൽ മാഞ്ചസ്റ്റർ റീജിയനിലെ ബഹുമാനപ്പെട്ട വൈദികർ മറ്റ് ക്ഷണിക്കപ്പെട്ട വൈദികർ എന്നിവർ സഹകാർമികരാകും.  അതേത്തുടർന്ന് മാഞ്ചസ്റ്റർ റീജിയൻ സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ് എം വൈ എം) ഉൽഘാടനം ചെയ്യപ്പെടും. റീജിയനിലെ എല്ലാ കുർബാനകേന്ദ്രങ്ങളിൽ നിന്നുള്ള ഗായകർ ഉൾപ്പെടുന്ന ഗായകസംഘം ഭക്തിസാന്ദ്രമായ ഗാനങ്ങൾ ആലപിക്കും. സ്‌നേഹവിരുന്നോടെ പരിപാടികൾക്ക് വിരാമമാകും.
മിഷനുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള  തിരുക്കർമ്മങ്ങളിലേക്കു എല്ലാവരേയും റീജിയണൽ കോ ഓർഡിനേറ്റർ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.
യുവജന സെമിനാറും മാഞ്ചസ്റ്റർ റീജിയൻ എസ് എം വൈ എം ഉൽഘാടനവും  നാളെ…
  മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ റീജിയനിലുള്ള എല്ലാ കുർബാന കേന്ദ്രങ്ങളിലുള്ള യുവജനങ്ങൾക്കായി നാളെ ഞായറാഴ്ച (25/11/18) രാവിലെ 10.30 മുതൽ വിഥിൻഷോ സെ. ആന്റണീസ് ദേവാലയത്തിന്റെ പാരിഷ് സെന്ററിൽ വച്ചു സെമിനാർ നടത്തപ്പെടുന്നതാണ്. റെവ. ഫാ .ബാബു പുത്തൻപുരക്കൽ ആയിരിക്കും സെമിനാർ നയിക്കുന്നത്. റീജിയണൽ കോ കോർഡിനേറ്റർ ഫാ. ജോസ് അഞ്ചാനിക്കൽ സെമിനാർ ഉൽഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സാന്നിധ്യത്തിൽ സിറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മാഞ്ചസ്റ്റർ റീജിയൻ സീറോ മലബാർ യൂത്ത് മൂവ്മെൻറിന്റെ (എസ് എം വൈ എം)  ഉൽഘാടനം നിർവഹിക്കുന്നതാണ്.
സെമിനാറിലേക്കും ഉൽഘാടനപരിപാടികളിലേക്കും എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നതായി റവ.ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more