.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ യു കെ യിൽ ഒരുക്കുന്ന പരിശുദ്ധാല്മ അഭിഷേക കൺവെന്‍ഷനുകൾക്ക് മുന്നോടിയായി ലണ്ടൻ ധ്യാന വേദി നേരിൽ കാണുന്നതിനും, സൗകര്യങ്ങളും, ഒരുക്കങ്ങളും വിലയിരുത്തുന്നതിനുമായി പ്രത്യേക യോഗം ചേരുന്നു. ഹെയർഫീൽഡ് സ്പോർട്സ് അക്കാദമിയിൽ വെച്ച് സെപ്തംബർ 29 നു ശനിയാഴ്ച വൈകുന്നേരം 5:00 മണിക്കാണ് സംഘാടക സമിതിയുടെയും വോളണ്ടിയേഴ്സ്സിന്റെയും സംയുക്ത യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. ബൈബിൾ കൺവെൻഷൻ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ചേരുന്ന പ്രത്യുത യോഗത്തിൽ എല്ലാ വോളണ്ടിയേഴ്സും വന്നെത്തിച്ചേരണമെന്നു ഫാ.ജോസ് അന്ത്യാംകുളം അഭ്യർത്ഥിച്ചു.
പ്രശസ്ത തിരുവചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ അച്ചൻ ആണ് യു കെ യിൽ എട്ടിടങ്ങളിലായി നടത്തുന്ന ബൈബിൾ കൺവെൻഷനുകളിൽ തിരുവചന ശുശ്രുഷ നയിക്കുക.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സ്പിരിച്യുൽ ഡയറക്ടറും, ചാപ്ലൈനുമായ ഫാ.ജോസ് അന്ത്യാംകുളം ജനറൽ കോർഡിനേറ്ററും, ഷാജി വാറ്റ്ഫോർഡ് കൺവീനറായും, ആൻ്റണി തോമസ്, ജോമോൻ ഹെയർഫീൽഡ് എന്നിവർ ജോയിന്റ് കൺവീനർമാരായും, വിൻസന്റ് മാളിയേക്കൽ വെന്യു ഇൻ ചാർജുമായി രൂപീകരിക്കപ്പെട്ട വിപുലമായ കമ്മിറ്റിയാണ് കൺവെൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾക്കു നേതൃത്വം വഹിക്കുന്നത്.
നവംബർ നാലിന് ഹെയർഫീൽഡിൽ വെച്ച് നടക്കുന്ന ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷനിലേക്ക് സസ്നേഹം ഏവരെയും ക്ഷണിച്ചു കൊള്ളുന്നതായും, കൺവെൻഷൻ കൂടുതൽ അനുഗ്രഹദായകമാകുവാനുള്ള ഏവരുടെയും മദ്ധ്യസ്ഥ പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നതോടൊപ്പം മുഴുവൻ ആളുകളുകളുടെയും സജീവ പങ്കാളിത്തം തേടുന്നതായും ബൈബിൾ കൺവെൻഷൻ സംഘാടകസമിതി അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
ഷാജി വാട്ഫോർഡ് : 07737702264; ജോമോൻ ഹെയർഫീൽഡ്:07804691069
കൺവെൻഷൻ വേദിയുടെ വിലാസം:
The Harefield Academy
Northwood Way, Harefield UB9 6ET
click on malayalam character to switch languages