മാഞ്ചസ്റ്റർ:- വിഥിൻഷോ സെന്റ്.തോമസ് സീറോ മലബാർ ഇടവകയുടെ എല്ലാ വർഷവും നടത്തി വരുന്ന സ്പോർട്സ് ഡേ ഇന്ന് രാവിലെ 10 മണിക്ക് വുഡ് ഹൗസ് ലൈനിലുള്ള സെന്റ്.ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. സ്പോർട്സ് മത്സരങ്ങൾക്ക് ബ്ളൂ, റെഡ്, വൈററ് എന്നീ ടീമുകൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റോടെ തുടക്കം കുറിക്കും. കായിക താരങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ശേഷം ഉദ്ഘാടനവും തുടർന്ന് കായിക മത്സരങ്ങളും ആരംഭിക്കും.
ഇടവകയിലെ വിവിധ വാർഡുകൾ മൂന്ന് ടീമുകളായി തിരിച്ചിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. സെന്റ്. ആന്റണീസ്, സെന്റ്.ജോൺസ്, സെന്റ്. അൽഫോൻസാ വാർഡുകൾ ഉൾപ്പെടുന്ന ബ്ളൂ ടീമിനെ നയിക്കുന്നത് സജിത്ത് തോമസും വൈസ് ക്യാപ്റ്റൻ മിനി ഗിൽബർട്ടുമാണ്. സെന്റ്.മേരീസ്, സേക്രട്ട് ഹാർട്ട് വാർഡുകൾ ഉൾപ്പെടുന്ന വൈറ്റ് ടീമിനെ നയിക്കുന്നത് മോനച്ചൻ ആൻറണിയും വൈസ് ക്യാപ്റ്റനായി ഷേർളി ജോർജുമാണ്. സെൻറ്. ഹ്യൂസ്, സെന്റ്.ബെനഡിക്ട്, സെന്റ്.കുര്യാക്കോസ് ചാവറ വാർഡുകൾ ഉൾപ്പെട്ട റെഡ് ടീമിനെ നയിക്കുന്നത് മിന്റോ ആന്റണിയും വൈസ് ക്യാപ്റ്റൻ ജയൻ ജോണുമാണ്.
അത് ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, വടംവലി മത്സരങ്ങൾ ഉണ്ടായിരിക്കും. മത്സരങ്ങൾ വൈകുന്നേരം വരെ തുടരും. ഉച്ചഭക്ഷണം ഗ്രൗണ്ടിൽ നിന്നും ലഭിക്കുന്നതായിരിക്കും. കായിക മത്സരങൾക്ക് ട്രസ്റ്റിമാരായ ബിജു ആൻറണി, സുനിൽ കോച്ചേരി, ടിങ്കിൾ ഈപ്പൻ എന്നിവർ നേതൃത്വം കൊടുക്കും. എല്ലാ ഇടവകാംഗങ്ങളെയും സ്പോർട്സ് ഡേയിലേക്ക് സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റിമാർ അറിയിക്കുന്നു.
സ്പോർട്സ് മത്സരങ്ങൾ നടക്കുന്ന സെന്റ്.ജോൺസ് സ്കൂളിന്റെ വിലാസം:-
St. Johns Catholic School,
Woodhouse lane,
Benchil,
M22 9NW.
click on malayalam character to switch languages