1 GBP = 104.38
breaking news

ലണ്ടനിൽ അനിത ജയ്മോഹൻ (49) കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി…

ലണ്ടനിൽ അനിത ജയ്മോഹൻ (49) കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി…

ലണ്ടൻ:- ഈസ്റ്റ്ഹാം മാനർ പാർക്കിൽ ജയ്മോഹൻ്റെ ഭാര്യ അനിത ജയ്മോഹൻ (49) കോവിഡ് ബാധിച്ച് പാപ് വർത്ത് ഹോസ്പിറ്റലിൽ വച്ച് സന്ധ്യയോടെ മരണത്തിന് കീഴടങ്ങി. കുറച്ച് നാളായി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ ആര്യാട് അവൽകുന്നു സ്വദേശിയാണ്. അക്ഷയ് മോഹൻ (25), അതുൽ മോഹൻ (23) എന്നിവരാണ് മക്കൾ. ഇരുവരും പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തു വരികയാണ്. ഭർത്താവ് ജയമോഹൻ ലണ്ടനിൽ ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തുവരുന്നു. ഒന്നര പതിറ്റാണ്ട് മുൻപ് യുകെയിലെത്തിയ ജയമോഹൻ വിസ പ്രശ്നങ്ങളാൽ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. എല്ലാം ശരിയായി ഭാര്യയെയും മക്കളെയും യുകെയിലെത്തിച്ച് സമാധാനപൂർണമായ കുടുംബ ജീവിതം നയിച്ചു വരവെയാണ് ഇപ്പോൾ അനിതയുടെ വേർപാടിലൂടെ കുടുംബത്തിന് ഏറ്റവും ദു:ഖകരവും താങ്ങാനാകാത്തതുമായ വലിയ ദുരന്തം സംഭവിച്ചിരിക്കുന്നത്.

ഡിസംബറിൽ കോവിഡ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്നാണ് പാപ് വർത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഭർത്താവിനും മക്കൾക്കും പിന്നാലെയാണ് അനിതയെ കോവിഡ് രോഗം ബാധിച്ചത്. ഭർത്താവിനും മക്കൾക്കും അസുഖം ഭേദമായിരുന്നു. കോവിഡ് രോഗബാധിതയായി ഈസ്റ്റ്ഹാമിൽ ഹോസ്പിപിറ്റലിൽ പ്രവേശിപ്പിച്ച ശേഷം രോഗം മൂർഛിച്ചതിനെ തുടർന്നാണ്പാപ് വർത്ത് ഹോസ്പിറ്റലിലേക്ക് എഗ്മോ യൂണിറ്റിലേക്ക് മാറ്റിയത്.  ഗോപിനാഥൻ വിജയമ്മ ദമ്പതികളുടെ മൂത്ത മകളാണ് അനിത. അനിൽ (ആലപ്പുഴ), അജിത്ത് (അബുദാബി) എന്നിവർ സഹോദരൻമാരാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

അനിത ജയ്മോഹൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ് ജോൺ, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, സൗത്ത് ഈസ്റ്റ് റീജിയൺ പ്രസിഡൻ്റ് ആൻ്റണി എബ്രഹാം തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more