1 GBP = 104.30
breaking news

മാഞ്ചസ്റ്റർ മലയാളി അനിൽ അധികാരത്തിൻ്റെ പിതാവ് നാട്ടിൽ നിര്യാതനായി…

മാഞ്ചസ്റ്റർ മലയാളി അനിൽ അധികാരത്തിൻ്റെ പിതാവ് നാട്ടിൽ നിര്യാതനായി…

മാഞ്ചസ്റ്റർ : മാഞ്ചസ്റ്ററിലെ അനിൽ അധികാരത്തിന്റെ (ട്രസ്റ്റി, ഹോളി ഫാമിലി മിഷൻ, മാഞ്ചസ്റ്റർ )പിതാവ്‌  കളത്തൂക്കടവ് അധികാരത്തു ചാക്കോ ജോസഫ് ( മുൻ വൈസ് ചെയർമാൻ മീനച്ചിൽ ഈസ്റ്റ് അർബൻ കോപ്പറേറ്റീവ് ബാങ്ക് ) നിര്യാതനായി. ഭാര്യ എൽസമ്മ (റിട്ട. ടീച്ചർ) തീക്കോയി തുണ്ടത്തിൽ കുടുംബാംഗമാണ്.  മക്കൾ സുനിൽ (വിജയ ഡിസ്‌ട്രിബ്യൂട്ടേർസ്, ഈരാറ്റുപേട്ട),അനിൽ അധികാരം (മാഞ്ചസ്റ്റർ), ജിമ്മി (സിഡ്നി ഓസ്ട്രേലിയ ). മരുമക്കൾ  ബിന്ദു, ടെസ, ബിജി.

സംസ്കാര ശുശ്രൂഷകൾ നാളെ  ശനിയാഴ്ച (12/3/21) വൈകുന്നേരം ഭവനത്തിൽ നിന്നും ആരംഭിച്ച് സെൻ്റ്. ജോൺ വിയാനി പള്ളിയിൽ സംസ്കരിക്കുന്നതാണ്.

അനിലിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ,  എം.എം.എ പ്രസിഡൻ്റ് ഷാജിമോൻ കെ.ഡി.  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more