1 GBP = 104.17
breaking news

കുഞ്ഞുമാലാഖ അമല മേരി ആശിഷിന് നാളെ വെള്ളിയാഴ്ച ലിവർപൂളിൽ അന്ത്യയാത്രാമൊഴിയേകും…

കുഞ്ഞുമാലാഖ അമല മേരി ആശിഷിന് നാളെ വെള്ളിയാഴ്ച ലിവർപൂളിൽ അന്ത്യയാത്രാമൊഴിയേകും…

കഴിഞ്ഞ വെള്ളിയാഴ്ച മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തി ദൈവസന്നിധിയിലേക്ക് നിത്യ സമ്മാനത്തിനായി കരേറ്റപ്പെട്ട ലിവർപൂളിന്റെ  കുഞ്ഞു മാലാഖ അമല മേരിയ്ക്കു നാളെ വെള്ളിയാഴ്ച ലിവർപൂൾ മലയാളി സമൂഹം വിടനൽകും.  ലിവർപൂൾ നോട്ടിആഷിൽ താമസിക്കുന്ന ആശിഷ് പീറ്റർ പരിയാരത്തിന്റെയും എയ്ഞ്ചൽ ആശിഷിന്റയും ഏക മകളാണ് ഈ ലോകത്തോട് വിടപറഞ്ഞ അമല മേരി (5 വയസ്). മരണം അറിഞ്ഞനിമിഷം മുതൽ അവരുടെ കണ്ണീരിനൊപ്പം ലിവർപൂൾ മലയാളി സമൂഹം എല്ലാ സഹായവുമായി ഒപ്പമുണ്ടായിരുന്നു.

നാളെ വെള്ളിയാഴ്ച (11/02/22) ലിവർപൂൾ സെൻറ്.മേരീസ്  യാക്കോബൈറ്റ് സിറിയൻ ഓർത്തോഡോക്സ് ദേവാലയത്തിലാണ്  സംസ്കാര ശുശ്രൂഷകൾ  നടക്കുന്നത്. രാവിലെ 11.00 AM മുതൽ 2.30 PM വരെയുള്ള സമയമാണ്  ദൈവാലയത്തിലെ ശുശ്രൂഷകൾ നടത്തുവാനും പൊതുദർശനത്തിനുമായി ക്രമീകരിച്ചിരിക്കുന്നത്. സാധിക്കുന്ന എല്ലാവരും പള്ളിയിലെത്തി ചടങ്ങുകളിൽ പങ്കെടുത്ത് അമല മോൾക്ക് അന്ത്യാഞ്ജലിയേകണമെന്ന് അഭ്യർത്ഥിക്കുന്നു.

ദേവാലയത്തിലെ ശുശ്രൂഷകൾക്ക്  ശേഷം ലിവർപൂളിലെ അലെർട്ടെൻ സിമിത്തേരിയിൽ മൃത സംസ്കാരം നടക്കും. കഴിഞ്ഞ രണ്ടു വർഷമായി അമല മേരി ലുക്കിമിയ ബാധിച്ചു ചികിത്സയിൽ ആയിരുന്നു. മരണം സ്ഥിരീകരിച്ചതുമുതൽ   കുട്ടിയുടെ ആത്മശാന്തിക്കുവേണ്ടി ആഷിഷിന്റെ വീട്ടിൽ എല്ലാദിവസവും  വൈകുന്നേരം  പ്രാർത്ഥന ഉണ്ടായിരുന്നു.   ആശിഷ്  പിറവം  പാഴൂർ പരിയാരത്തു മെരിലാൻഡ്  കുടുംബാംഗമാണ്. 

ശുശ്രൂഷകൾ നടക്കുന്ന ദേവാലയത്തിൻ്റെ വിലാസം താഴെ കൊടുക്കുന്നു:-  
St. David’s Church, 

Rocky lane, 

Liverpool, L16 1JA.

സിമിത്തേരിയുടെ വിലാസം:-

Allerton Cemetery Cemetery,

Woolton Road, Allerton,

Liverpool, L19 5NF

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more