1 GBP = 104.26
breaking news

ഓള്‍ യുകെ ഫാമിലി ബൈബിള്‍ ക്വിസ് മത്സരം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍

ഓള്‍ യുകെ ഫാമിലി ബൈബിള്‍ ക്വിസ് മത്സരം സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍

സോണി ജോൺ

“നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവിന്‍” എന്ന ക്രിസ്തു നാഥന്റെ പ്രബോധനം ഏറ്റെടുത്തുകൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള  ഓ എൽ പി എച്ച് സ്റ്റോക്ക് ഓൺ ട്രെന്റ് വിമണ്‍സ് ഫോറം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ഓള്‍ യുകെ ഫാമിലി ബൈബിള്‍ ക്വിസ് മത്സരം ഏപ്രില്‍ മാസം 6ാം തിയതി ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വച്ച് നടത്തപ്പെടും. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഒരു കുടുംബമായി വേണം മത്സരത്തിനായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍.ഭര്‍ത്താവും ഭാര്യയും നിര്‍ബന്ധമായും ഒരു ടീമില്‍ ഉണ്ടായിരിക്കണം. കുട്ടികള്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ് ടീമിന് പത്ത് പൗണ്ട്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഓ എൽ പി എച്ച് വികാരി ഫാദര്‍ ജോര്‍ജ്ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ജനുവരി 31ാം തിയതി അഭിവന്ദ്യ പിതാവ് ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ സ്റ്റോക്ക് പള്ളിയില്‍ വച്ച് നടത്തിയ മലയാളം കുര്‍ബാനയോടനുബന്ധിച്ച് ബൈബിള്‍ ക്വിസിന്റെ നോട്ടീസ് വിതരണം പിതാവ് ഉത്ഘാടനം ചെയ്തു.

മത്സരത്തിനുള്ള വിഷയങ്ങള്‍

ഗോസ്പല്‍ ഓഫ് ജോണ്‍

ജെനസിസ് ചാപ്റ്റര്‍ 1-12

രാവിലെ പത്തുമണിയ്ക്ക് മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 23 നാണ്.  പി ഓ സി മലയാളം & എൻ ആർ എസ് വി ബൈബിളിൽ  നിന്നുള്ള ചോദ്യങ്ങളായിരിക്കും മത്സരത്തിന് ഉണ്ടാകുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും. മത്സരങ്ങള്‍ നടക്കുന്ന സ്ഥലം

ജൂബിലി വര്‍ക്കിങ് മെന്‍സ് ക്ലബ്

175 ന്യൂകാസില്‍ റോഡ്, ട്രെന്റ്വേല്‍ ST4 6PZ

ഒന്നാം സമ്മാനം 250 പൗണ്ട് ക്യാഷ് അവാര്‍ഡും എവര്‍ റോളിങ് ട്രോഫിയും രണ്ടാംസമ്മാനം 150 പൗണ്ട് ക്യാഷ് അവാര്‍ഡും എവര്‍റോളിങ് ട്രോഫിയും മൂന്നാം സമ്മാനം നൂറു പണ്ട് ക്യാഷ് അവാര്‍ഡും എവര്‍റോളിങ് ട്രോഫിയും. കൂടാതെ 25 പൗണ്ടിന്റെ പത്തു പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കുന്നതാണ്.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും

സിജി സോണി -079855726302

ജാസ്മിന്‍ സജി-07889828743

ജിഷ ആനുജ് -078413936561

എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഭക്ഷണവും ഫ്രീയായി കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more