1 GBP = 104.17
breaking news

ഡമ്മിപ്രതികളെ നല്‍കുമെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞതായി ആകാശിന്റെ മൊഴി

ഡമ്മിപ്രതികളെ നല്‍കുമെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞതായി ആകാശിന്റെ മൊഴി

കണ്ണൂര്‍: കേസില്‍ പ്രതിയാക്കില്ലെന്നും പാര്‍ട്ടിതന്നെ പകരം പ്രതികളെ നല്‍കുമെന്നും പ്രാദേശിക നേതാക്കള്‍ പറഞ്ഞതായി ഷുഹൈബ് കൊലക്കേസിലെ പ്രതി ആകാശ് പോലീസിന് മൊഴിനല്‍കിയതായി സൂചന. സംഭവത്തില്‍ ജില്ലാ നേതൃത്വത്തിന് പങ്കില്ലെന്നും മൊഴിയിലുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സി.ഐ.ടി.യു. പ്രവര്‍ത്തകനെ ഷുഹൈബ് അടിച്ചിരുന്നു. അതിന് പ്രതികാരമായാണ് കൊലപാതകം. പകരം അടിച്ചാല്‍പോരാ, കാല്‍ വെട്ടുകതന്നെ വേണമെന്നും പ്രാദേശികനേതാക്കള്‍ പറഞ്ഞു. സംഭവത്തിന് മൂന്നുദിവസംമുന്‍പ് പണവും വണ്ടിയും നല്‍കാമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. ഷുഹൈബിന്റെ ഫോട്ടോയും കൈമാറി.

പ്രതികള്‍ എത്തുമ്പോള്‍ വിവരം അറിയിക്കാമെന്നും പറഞ്ഞു. ഷുഹൈബ് രാത്രി എവിടെയാണുള്ളതെന്ന് കൃത്യമായ നിര്‍ദേശവും എടയന്നൂരില്‍നിന്ന് കൊടുത്തിരുന്നു. സംഘത്തില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. രണ്ടുപേര്‍ തട്ടുകടയില്‍ കയറി ബെഞ്ച് വലിച്ചു. പരിക്കേറ്റ നൗഷാദ് എതിര്‍ത്തു. ഷുഹൈബിനെ വെട്ടിയത് ആകാശായിരുന്നു. മറ്റുള്ളവര്‍ സഹായിച്ചു. അതിനിടെ ബോംബെറിഞ്ഞ് ഭീതിപരത്തി. കൃത്യത്തിനുശേഷം എല്ലാവരും അവരവരുടെ വീട്ടിലേക്കുപോയി. ഒരാളാണ് ആയുധം കൊണ്ടുപോയത്. അത് എവിടെ ഉപേക്ഷിച്ചുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടില്ല.

ഡമ്മിപ്രതികളെ നല്‍കുമെന്ന് പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം പറഞ്ഞെങ്കിലും സംഭവം നടന്ന് മൂന്നുദിവസമായിട്ടും അവര്‍ ആരെയും നല്‍കിയില്ലെന്നും ആകാശ് പറഞ്ഞു. ഷുഹൈബിന് പ്രതികളെ കാണിച്ചുകൊടുത്തതും കൃത്യം നടത്താന്‍ ഏര്‍പ്പാടുചെയ്തതും ആരാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. നേതൃത്വത്തിന് ഇക്കാര്യം അറിയാമെങ്കിലും ആരും മൊഴികൊടുക്കാന്‍ തയ്യാറല്ല. കൂടുതല്‍ വിവരം ശേഖരിക്കുന്നതിനായി റിമാന്‍ഡിലുള്ള ആകാശിനെയും റിനിന്‍ രാജിനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. ആകാശ് സംഘത്തിലില്ലായിരുന്നെന്ന് പരിക്കേറ്റ നൗഷാദ് പറഞ്ഞെങ്കിലും പോലീസ് ശക്തമായി എതിര്‍ക്കുകയാണ്. ആകാശ് തന്നെയാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. പ്രതികള്‍ സഞ്ചരിച്ച വാഹനം, ഉപയോഗിച്ച ആയുധം എന്നിവ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്. അതേസമയം, ആയുധങ്ങളും വാഹനങ്ങളും സ്ഥലത്തുനിന്ന് മാറ്റിയിരിക്കാമെന്നും കരുതുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more